Dead Body Found: കോട്ടയത്ത് ക്വാറിയിലെ വെള്ളത്തിൽ കാർ, ഉള്ളിൽ യുവാവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

Dead Body Found In Car: കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 11:10 AM IST
  • കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം
  • കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്
Dead Body Found: കോട്ടയത്ത് ക്വാറിയിലെ വെള്ളത്തിൽ കാർ, ഉള്ളിൽ യുവാവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം കാണക്കാരയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികൾ ഇന്ന് രാവിലെയാണ് പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്‍റെ ഒരു ഭാഗം  വെള്ളത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്ന നിലയിലാണ് കണ്ടത്.

തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം.

ALSO READ: നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രെയിനിന്‍റെ സഹായത്തോടെ ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പോലീസ് വാഹനം കരയ്ക്കെത്തിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News