എറണാകുളം: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീട് നിർമാണം നടക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വീട് നിർമാണം നടക്കുന്ന വസ്തുവിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും ഇടുപ്പെല്ലിന്റെ ഭാഗവും കണ്ടെത്തിയത്. കണ്ണൻകുളങ്ങര-ശ്രീനിവാസകോവിൽ റോഡിലെ സ്വകാര്യ ഇടറോഡിൽ സ്ഥിതി ചെയ്യുന്ന വസ്തുവിലാണ് തലയോട്ടി കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെ നിർമാണത്തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തിന്റെ ഉടമയായ കിഷോറിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ബാലകൃഷ്ണൻ എന്നയാൾ കഴിഞ്ഞ ഡിസംബറിലാണ് ഈ സ്ഥലം വിറ്റത്. ഈ സ്ഥലം മൂന്നരമാസം മുൻപ് ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. അന്ന് ഇത്തരത്തിലൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സ്ഥലം ഉടമ പറയുന്നത്. ഇതിന് സമീപത്ത് തന്നെയാണ് സ്ഥലം വിറ്റ ബാലകൃഷ്ണനും വീട് പണിയുന്നത്.
ALSO READ: തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുട്ടികളെയും വെട്ടിപ്പരിക്കേൽപ്പിച്ചു
ഈ ഭാഗത്ത് ഏതാനും പുതിയ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഏതാനും വർഷം മുൻപ് വരെ ഈ ഭാഗം വലിയ പറമ്പായിരുന്നു. പ്രദേശത്തെ വീട്ടിൽ സി.സി.ടി.വി. ക്യാമറ ഉണ്ട്. തലയോട്ടിയും എല്ലുകളും 10 സെന്റിൽ താഴെ വരുന്ന മതിൽക്കെട്ടുള്ള സ്ഥലത്താണ് കണ്ടത്. ഇത് ആരോ കൊണ്ടു വന്നിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂവെന്ന് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു. വീടിന്റെ വാർപ്പിന് ഉപയോഗിച്ച തടിക്കഷ്ണങ്ങളും തകിടും വച്ചിരുന്ന ഭാഗത്ത് കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞനിലയിലായിരുന്നു തലയോട്ടിയും എല്ലുകളും.
ALSO READ: വിഴിഞ്ഞത്ത് ഡീസൽ മോഷണ സംഘം പിടിയിൽ; നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി, തൃപ്പൂണിത്തുറ ഇൻസ്പെക്ടർ പി.എച്ച്. സമീഷ്, എസ്.ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി തലയോട്ടിയും എല്ലുകളും കളമശേരിയിലെ ഫൊറൻസിക് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.