Srilanaka: 1960 കളുടെ തുടക്കമായിരുന്നു അത് ദക്ഷിണേഷ്യയിലെ ശ്രീലങ്കയിൽ ഒരു പ്രധാനമന്ത്രി ചുമതലയേൽക്കുന്ന ചടങ്ങ് നടക്കുകയാണ്. ഉയരം കുറഞ്ഞ് ഉരുണ്ട ഒരു വനിത സത്യവാചകം ഏറ്റ് ചൊല്ലുന്നു. ലോകത്ത് പുതിയൊരു ചരിത്രത്തിന് തുടക്കമാവുകയായിരുന്നു. സിരിമാവോ ബണ്ഡാരനായകെ ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആകുന്നതിനും ആറ് വർഷം മുൻപ് ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ബണ്ഡാരനായകെ ചുമതലയേറ്റിരുന്നു.
ALSO READ: Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി
1960–65, 1970–77,1994–2000 എന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ(Srilanka) പ്രധാന മന്ത്രിയായി. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രി എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നി ആയിരുന്നു സിരിമാവോ. അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി.
1959ൽ ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും,പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു.1916 ഏപ്രിൽ 17-ന് ബാർനസ് ററ്റ്വാറ്റെയുടേയും റോസലിൻഡ് കുമാരിമനിയുടേയും ആറ് കുട്ടികളിൽ മൂത്തവളായി ജനിച്ചു. പഠനം കൊളൊമ്പോയിലെ വി. ബ്രിഡ്ജറ്റ് കോൺവന്റിലായിരുന്നു. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സ്ഥാപക നേതാകളിൽ ഒരാളായ സോളമൻ ബണ്ഡാരനായകെയെ അവർ വിവാഹം ചെയ്തു.
ALSO READ:Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്
ആദ്യ സിരിമാവോ സർക്കാർ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ എന്നിവ ദേശസാത്കരിക്കുകയും ഇംഗ്ലീഷിനുപകരം സിൻഹളയെ ഭരണഭാഷയാക്കുകയും ചെയ്തു. ഇത് തമിഴരുമായുള്ള ബന്ധം മോശമാക്കി. രണ്ടാം തവണ (1970-77) പുതിയ ഭരണഘടന(Consitution) നിലവിൽ കൊണ്ടുവരികയും രാജ്യത്തെ ഏറ്റവും വലിയ പത്രമായ ലേക്ക് ഹൗസ് ദേശസാത്ക്കരിക്കുകയും ചെയ്തു.
1971-ൽ തീവ്ര-ഇടതുപക്ഷ സംഘടനയായ ജനത വിമുക്തി പെരമുണയുമായുള്ള അഭ്യന്തരയുദ്ധത്തിൽ ആയിരത്തിലേറെപേർ കൊല്ലപ്പെട്ടു. 1994-ൽ ഫ്രീഡം പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗയാണ് പ്രധാനമന്ത്രിയായത്(Prime Minister). അതേ വർഷം ചന്ദ്രിക രാഷ്ട്രപതിയായപ്പോൾ സിരിമാവോ അവസാനമായി (1994-2000) പ്രധാനമന്ത്രിയായി. 2000-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അതേ ദിവസം ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി അന്തരിച്ചു.