Onam 2023: മെ​ഗാ തിരുവാതിര മുതൽ വള്ളംകളി വരെ; ഓസ്ട്രേലിയയിലും ഇത്തവണ ഓണാഘോഷം പൊടിപൊടിക്കും!

Onam celebration in Australia: വേൾഡ് മലയാളി കൗൺസിലിന്റെ സിഡ്‌നി പ്രൊവിൻസ് ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26 ന് സംഘടിപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 03:53 PM IST
  • വിഭവ സമൃദ്ധമായ സദ്യക്കൊപ്പം വിവിധ കലാ പരിപാടികളും അരങ്ങേറും.
  • സിഡ്‌നിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന വള്ളംകളിയാണ് മറ്റൊരു സവിശേഷത.
  • പ്രോഗ്രാമിന് വേണ്ട കോസ്റ്റ്യൂംസും ആഭരണങ്ങളും കേരളത്തിൽ നിന്ന് എത്തിക്കും.
Onam 2023: മെ​ഗാ തിരുവാതിര മുതൽ വള്ളംകളി വരെ; ഓസ്ട്രേലിയയിലും ഇത്തവണ ഓണാഘോഷം പൊടിപൊടിക്കും!

സിഡ്നി: മലയാളികൾ ലോകത്തെവിടെയാണെങ്കിലും ഓണം ഗംഭീരമായി ആഘോഷിക്കും. കേരളത്തിൽ ഓണം ആഘോഷിക്കുന്നതിലും വിപുലമായി വിദേശ മലയാളികൾ ഓണം ആഘോഷിക്കുന്നതായി ഇപ്പോൾ പലയിടങ്ങളിലും നമുക്ക് കാണാൻ കഴിയുന്നുണ്ട്. അത്തരത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഓണാഘോഷത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്.  

അറുപത്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ സിഡ്‌നി പ്രൊവിൻസ് ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26 ന് അതിവിപുലമായി ആഘോഷിക്കുകയാണ്. വിഭവ സമൃദ്ധമായ സദ്യക്കൊപ്പം വിവിധ കലാ പരിപാടികളും സിഡ്‌നിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന വള്ളംകളിയും ഓസ്‌ട്രേലിയൻ മലയാളികളെ ത്രസിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

ALSO READ: യുവതിയെ നിലത്തിട്ട് പോലീസിന്റെ പെപ്പർ സ്പ്രേ അതിക്രമം, വീ‍ഡിയോ

ഇരുന്നൂറോളം വനിതകളുടെ സഹകരണത്തോടെ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കും, കേരള നടനം ഡാൻസിനും വേണ്ട ഒരുക്കങ്ങൾ വളരെ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. പങ്കെടുക്കുന്ന വനിതകളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. കൂടാതെ ഈ പ്രോഗ്രാമിന് വേണ്ട കോസ്റ്റ്യൂംസും ആഭരണങ്ങളും കേരളത്തിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്ത് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.   

വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇരുനൂറോളം വനിതകളെ കോർത്തിണക്കിയുള്ള മെഗാ തിരുവാതിരയും, കേരള നടനം, വള്ളംകളി തുടങ്ങിയ കേരളത്തനിമയുള്ള പരിപാടികളുടെ ഗംഭീരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പിലുമാണ് വേൾഡ് മലയാളി കൗൺസിൽ സിഡ്‌നി പ്രൊവിൻസും സിഡ്‌നിയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറായ ലക്ഷ്മി സുജിത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News