ലോക ജനസംഖ്യ 800 കോടിയിലേക്ക്; ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ചൈന തന്നെ

യുഎൻ റിപ്പോർട്ട് പ്രകാരം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ലോക ജനസംഖ്യ 800 കോടിയെത്തുമെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 04:11 PM IST
  • 2080 ഓടെ ആഗോള ജനസംഖ്യ 1040 കോടിയിൽ എത്തും
  • ലോക ജനസംഖ്യയിൽ നിർണായ പങ്കുവഹിക്കുന്നത് പ്രധാനമായും എട്ട് രാജ്യങ്ങളാവും
  • എന്നാൽ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകൾ
ലോക ജനസംഖ്യ 800 കോടിയിലേക്ക്; ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ചൈന തന്നെ

ലോക ജനസംഖ്യ 800 കോടിയിലേക്കെത്തുന്നു . യുഎൻ റിപ്പോർട്ട് പ്രകാരം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ലോക ജനസംഖ്യ 800 കോടിയെത്തുമെന്നാണ് റിപ്പോർട്ട് . എന്നാൽ ഈ വർഷവും ജനസംഖ്യയിൽ ഒന്നാം സ്ഥാനം ചൈന തന്നെയാണ് . ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാൾ മൂന്നിരട്ടി കൂടുതലാണ്. എന്നാൽ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും.അടുത്ത വർഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് യുഎൻ കണക്കു കൂട്ടുന്നത് . 2080വരെ ജനസംഖ്യാ വർധനവ് ഉണ്ടാകുമെന്നാണ് യുഎൻ റിപ്പോർട്ട് .

 2100 വരെ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാവില്ല . എന്നാൽ 2080 ഓടെ ആഗോള ജനസംഖ്യ 1040 കോടിയിൽ എത്തും . ഇതിന് മുന്നോടിയായി 2030ൽ 850 കോടിയായും ജനസംഖ്യ ഉയരും . ഇനിയുള്ള കാലങ്ങളിൽ ലോക ജനസംഖ്യയിൽ നിർണായ പങ്കുവഹിക്കുന്നത് പ്രധാനമായും എട്ട് രാജ്യങ്ങളാവും .  കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന

എന്നാൽ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകൾ.2064 ൽ ആഗോള ജനസംഖ്യ 100 കോടിയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ . 2100 ൽ ഇത് 880 കോടിയായിരിക്കുമെന്നും പഠനം പറയുന്നു . 2021 ൽ, ശരാശരി ജനന നിരക്ക് കുറവായിരുന്നു. ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തിൽ 2.3 കുട്ടികൾ എന്ന നിലയ്‌ക്കായിരുന്നു കണക്കുകൾ. 1950 ൽ ഇത് ഒരു സ്ത്രീയ്‌ക്ക് അഞ്ച് കുട്ടികൾ എന്ന നിലയ്‌ക്കായിരുന്നു. 2050-ഓടെ ഇത് ഒരു സ്ത്രീക്ക് 2.1 കുട്ടികൾ ആയി കുറയുമെന്നാണ് പ്രവചനം.ആളുകളുടെ ശരാശരി ആയുസ്സ് വർദ്ധിക്കുന്നതും ആഗോള ജനസംഖ്യാ വളർച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.

2019-ൽ 72.8 വർഷം ആയിരുന്നു ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്. ഇത് 1990-ൽ ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് വർഷം കൂടുതലായിരുന്നു. എന്നാൽ 2050-ഓടെ ശരാശരി ആയുസ്സ് 77.2 വർഷമാകുമെന്നാണ് യുഎൻ വ്യക്തമാക്കുന്നത്.26 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ജനസംഖ്യ നിരക്ക് ഇരട്ടിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News