World Heart Day 2022: ലോക ഹൃദയ ദിനം; ലോക ഹൃദയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

World Heart Day 2022: ഹൃദയാരോഗ്യം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവ്യായാമത്തിന്റെ ആഘാതം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 09:05 AM IST
  • വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സഹകരിച്ചാണ് ലോക ഹൃദയ ദിനാചരണ പരിപാടി ആരംഭിച്ചത്
  • 1997 മുതൽ 1999 വരെ വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആന്റണി ബയേസ് ഡി ലൂണയാണ് ഈ ആശയം മുന്നോട്ടുവച്ചത്
World Heart Day 2022: ലോക ഹൃദയ ദിനം; ലോക ഹൃദയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ലോക ഹൃദയ ദിനം 2022: എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണങ്ങളും തിരിച്ചറിയലും ചികിത്സയും സംബന്ധിച്ച അവബോധം ജനങ്ങളിൽ സൃഷ്ടിക്കുകയെന്നതാണ് ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ഹൃദയാരോഗ്യം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവ്യായാമത്തിന്റെ ആഘാതം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.

ലോക ഹൃദയദിനം 2022: ചരിത്രം
വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സഹകരിച്ചാണ് ലോക ഹൃദയ ദിനാചരണ പരിപാടി ആരംഭിച്ചത്. 1997 മുതൽ 1999 വരെ വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആന്റണി ബയേസ് ഡി ലൂണയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ലോക ഹൃദയദിനം യഥാർത്ഥത്തിൽ 2000 സെപ്തംബർ ഇരുപത്തിനാലിനാണ് ആചരിച്ചത്. 2011 വരെ അത് സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായിലായിരുന്നു ആചരിച്ചിരുന്നത്. പിന്നീട് തൊണ്ണൂറിലധികം രാജ്യങ്ങൾ ഒത്തുചേർന്ന് അന്താരാഷ്ട്ര തലത്തിൽ ലോക ഹൃദയ ദിനം ആചരിക്കുന്നതിന് സെപ്റ്റംബർ 29 കൃത്യമായ തീയതിയായി തീരുമാനിച്ചു.

ലോക ഹൃദയദിനം 2022: പ്രാധാന്യം
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പാരമ്പര്യമോ സാമൂഹികമോ ആയ ചുറ്റുപാടുകളുള്ള വ്യക്തികളെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ അവബോധമുള്ളവരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ആത്യന്തിക ലക്ഷ്യം. പെട്ടെന്നുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും ഓരോരുത്തരും ബോധവാന്മാരായിരിക്കണം. ഇന്ന് ലോകജനതയെ ബാധിക്കുന്ന വിവിധ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെയും രോഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ലോക ഹൃദയ ദിനം ആരംഭിച്ചതും ഓരോ വർഷവും തുടർന്നു പോരുന്നതും.

ലോക ഹൃദയദിനം 2022: പ്രാധാന്യം
ലോക ഹൃദയ ദിനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം ഹൃദയാഘാതവും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും കൂടുതൽ ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന്, യുവാക്കളിലും ഹൃദയാഘാതം വലിയ രീതിയിൽ കണ്ടുവരുന്നു. 30-40 വയസിന് ഇടയിൽ പ്രായമുള്ളവരിലും ഹൃദയാഘാതത്തിന്റെ നിരക്ക് വർധിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ലോക ഹൃദയ ദിനം ആചരിക്കുന്നതിനും ഹൃദ്രോ​ഗങ്ങളെയും ഹൃദയാരോ​ഗ്യത്തെയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും ഹൃദയാരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. അതേക്കുറിച്ചുള്ള അവബോധം നിർണായകമാണ്. ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നത് ഹൃദയാരോ​ഗ്യത്തിന് നിർണായകമാണ്.

ലോക ഹൃദയദിനം 2022: ആശയം
2022 ലെ ലോക ഹൃദയ ദിനത്തിന്റെ ആശയം 'എല്ലാ ഹൃദയങ്ങൾക്കും വേണ്ടി ഹൃദയം ഉപയോഗിക്കുക' എന്നതാണ്. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള ആഗോള അവബോധം വളർത്തുന്നത് വർധിപ്പിക്കുകയും അടിയന്തര ഘട്ടത്തിൽ രോ​ഗത്തെ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകുകയും ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ ഹൃദയങ്ങൾക്കും വേണ്ടി ഹൃദയം ഉപയോഗിക്കുക എന്ന വാചകത്തിൽ, "ഹൃദയം ഉപയോഗിക്കുക" എന്നാൽ വ്യത്യസ്തമായി ചിന്തിക്കുക, ശരിയായ തീരുമാനങ്ങൾ എടുക്കുക, ധൈര്യത്തോടെ പ്രവർത്തിക്കുക, മറ്റുള്ളവരെ സഹായിക്കുക എന്നാണ് അർഥമാക്കുന്നത്. ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ഓരോ വ്യക്തിയും പിന്തുടരേണ്ടതും ഒഴിവാക്കേണ്ടതുമായ ശീലങ്ങളെപ്പറ്റിയും ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതിന്റെ പ്രധാന്യവും ഈ ദിനം ഓർമ്മിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News