World Heart Day : ലോക ഹൃദയ ദിനം; നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില വിദ്യകൾ

ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം' (Use heart to connect people with heart) എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം.

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 12:11 PM IST
  • ഹൃദയാരോഗ്യത്തെ കുറിച്ച് അവബോധം നൽകേണ്ടത് അത്യാവശ്യമാണ്.
  • ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം' (Use heart to connect people with heart) എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം.
  • ഈ സന്ദേശം ഉദ്ദേശിക്കുന്നത് നമ്മളും നമ്മുക്ക് ചുറ്റുമുള്ളവരും തങ്ങളെ ഹൃദയാരോഗ്യത്തിനായി പരിശ്രമിക്കണം എന്നാണ്.
  • ആരോഗ്യകരമായ ജീവിതശൈലി ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാൽ തന്നെ നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ ചുറ്റുമുള്ളവരുടെ ആരോഗ്യത്തിനായും നമ്മൾ പരിശ്രമിക്കണം.
World Heart Day :  ലോക ഹൃദയ ദിനം; നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില വിദ്യകൾ

ഇന്ന് ലോക ഹൃദയ ദിനം (World Heart Day). കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖല വൻ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യത്തെ കുറിച്ച് അവബോധം നൽകേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം' (Use heart to connect people with heart) എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം.

ഈ സന്ദേശം ഉദ്ദേശിക്കുന്നത് നമ്മളും നമ്മുക്ക് ചുറ്റുമുള്ളവരും തങ്ങളെ ഹൃദയാരോഗ്യത്തിനായി പരിശ്രമിക്കണം എന്നാണ്. ആരോഗ്യകരമായ ജീവിതശൈലി ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാൽ തന്നെ നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ ചുറ്റുമുള്ളവരുടെ ആരോഗ്യത്തിനായും നമ്മൾ പരിശ്രമിക്കണം.

ALSO READ: Snoring Relief: കൂര്‍ക്കം വലിയ്ക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാം....

 നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില വിദ്യകൾ 

1) പതിവായി ആന്റി ഓക്സിഡന്റുകള് കഴിക്കുക. മഞ്ഞൾ വളരെ നല്ലൊരു ആന്റി ഓക്സിഡന്റാണ്.  മാത്രമല്ല ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനും ഇത് സാധ്യയ്ക്കും. ധമനികളുടെ വഴക്കവും ശേഷിയും ഇത് വർധിപ്പിക്കുകയും ചെയ്യും.

ALSO READ: Sitting Job: ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

2) ആരോഗ്യ പൂർണമായ ഭക്ഷണ ക്രമമാണ് മറ്റൊരു പ്രധാന ആവശ്യം. കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. കുമ്പളങ്ങ പടവലങ്ങ, വെള്ളരിക്ക, കഴുത്തങ്ക ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറുപയർ, മില്ലറ്റ്, അരി, ബാർലി എന്നിവയും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

3) 60 ശതമാനം പച്ചക്കറികളും 30 ശതമാനം പ്രോട്ടീനുകളും 10 ശതമാനം കാർബോഹൈഡ്രേറ്റുകളും ആയിരിക്കണം നിങ്ങളുടെ പക്ഷത്തിൽ ഉൾപ്പെടുത്തിട്ടുള്ളതെന്ന് ഉറപ്പ് വരുത്തുക.

ALSO READ: Banana Peel: തിളങ്ങുന്ന ചർമ്മത്തിന് പഴത്തൊലി സൂപ്പർ, നോക്കാം ഉപയോഗിക്കേണ്ട രീതി

4) തക്കാളി പോലുള്ള പുളിപ്പുള്ള പച്ചക്കറികളും ഓറഞ്ച്, പൈനാപ്പിൾ, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക. വിനാഗിരി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതും വളരെ നല്ലതാണ്.

5)   മൈദ, റെഡ് മീറ്റ് തുടങ്ങിയ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക ഭക്ഷണങ്ങൾ. ഇവ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ശരീരത്തിലെ കൊളെസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News