world film industry is in crisis: ലോകസിനിമാ മേഖല തകര്‍ച്ചയിലേക്ക്? ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കള്‍ സമരത്തില്‍

Hollywood scriptwriters are on strike: ലോകം മൊത്തം മുറിക്കുള്ളിലായപ്പോള്‍ നെറ്റ്ഫ്ലിക്സ്, ഡിസ്നി പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് സിനിമാമേഖല പിടിച്ചു നിന്നത്. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 01:09 PM IST
  • സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ചു.
  • എഴുത്തുകാര്‍ക്ക് പിന്തുണയറിയിച്ച് ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
  • 2007-ലും ഇത്തരത്തില്‍ അമേരിക്കയില്‍ സമരം നടന്നിരുന്നു.
world film industry is in crisis: ലോകസിനിമാ മേഖല തകര്‍ച്ചയിലേക്ക്?  ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കള്‍ സമരത്തില്‍

ലോസ് ആഞ്ജലിസ്:  ശമ്പളവര്‍ധന, തൊഴില്‍സമയം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മാണക്കമ്പനികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിരക്കഥാകൃത്തുക്കള്‍ സമരത്തിലേക്ക്. ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ചു. എഴുത്തുകാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തില്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മാണക്കമ്പനികളുടെ നിലപാട്. എന്നാല്‍ എഴുത്തുകാര്‍ക്ക് പിന്തുണയറിയിച്ച് ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സമരം അമേരിക്കയിലെ വിനോദവ്യവസായത്തിന്  വന്‍തിരിച്ചടിയാകും.

ടെലിവിഷന്‍ പരിപാടികള്‍ നിര്‍ത്തിവെക്കേണ്ടിവരും. സിനിമകളുടെ റിലീസുകളും വൈകും. 2007-ലും ഇത്തരത്തില്‍ അമേരിക്കയില്‍ സമരം നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരം 200 കോടി ഡോളറിന്റെ (ഏകദേശം 16,351 കോടി രൂപ) നഷ്ടമാണ് അന്ന് ഹോളിവുഡിന് ഉണ്ടാക്കിയത്. എന്നാല്‍ നെറ്റ്ഫ്ലിക്സ്, ഡിസ്നി പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ സജീവമായതോടെ എഴുത്തുകാര്‍ക്ക് വരുമാനവും കൂടിയിരുന്നു. പക്ഷെ  ചെലവുചുരുക്കി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍. 

ALSO READ: നിത്യ ഹരിതം ഷീല; കൂടെ വൻ താരനിരയും, 'അനുരാഗം' തിയേറ്ററുകളിലേക്ക്

കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട മേഖലയാണ് സിനിമ. അതില്‍ നിന്നും പൂര്‍ണ്ണമായി ഇപ്പോഴും ഈ മേഖലടയ്ക്ക് കരകയറാന്‍ സാധിച്ചിട്ടില്ല. ലോകം മൊത്തം മുറിക്കുള്ളിലായപ്പോള്‍ നെറ്റ്ഫ്ലിക്സ്, ഡിസ്നി പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് സിനിമകള്‍ക്ക് ഒരു വിധം പിടിച്ചു നില്‍ക്കാനായത്. എന്നാല്‍ ബോളിവുഡ് സിനിമകള്‍ക്കൊന്നും അത്തരത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ പ്രേക്ഷകരുടെ ആസ്വാധന രീതി ദിനം പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. നിലവാരമില്ലാത്ത സിനിമകള്‍ യാതൊരു ദാക്ഷണ്യവുമാല്ലാതെ പ്രേക്ഷകര്‍ തള്ളി കളയും. അതിനനുസരിച്ച കഥകളിലും പശ്ചാത്തലത്തിലും മാറ്റം കൊണ്ടു വന്നെങ്കില്‍ മാത്രമേ ഇനി സിനിമകള്‍ക്ക് നിലനില്‍പ്പുള്ളു.

അത് തന്നെയാണ് ബോളിവുഡ് നേരിടുന്ന പ്രധാന വെല്ലുവിളിയും. കാലത്തിനനുസരിച്ച് പുതിയ ചിന്തകളും കഥകളും കൊണ്ടു വരുന്നതില്‍ മേഖല പരാജയപ്പെട്ടു. ഈയടുത്ത കാലത്ത് ഷാരൂഖ് ഖാന്‍, ദീപിക പതുക്കോണും ഒന്നിച്ചെത്തിയ പഠാന്‍ ആണ് കാലങ്ങള്‍ക്കു ശേഷം സിനിമയ്ക്ക് വാണിജ്യ വിജയം നേടി കൊടുത്തത്. ബാക്കി ഭൂരിഭാഗം സിനിമകളും നിര്‍മ്മാണ് ചെലവ് പോലും നേടാന്‍ സാധിക്കാതെ എട്ടു നിലയില്‍ പൊട്ടിയവയാണ്. അപ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നു. അതേ സമയം തെലുങ്ക് സിനിമാമേഖലയില്‍ ഇപ്പോള്‍ അപ്രതീക്ഷിത കുതിപ്പും കാണുന്നുണ്ട്. മലയാള സിനിമാമേഖലയും പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മ്മാതാക്കളുടെ സംഘടന തുറന്നടിച്ചിരുന്നു.

ഇറങ്ങുന്ന സിനിമകള്‍ തീയേറ്ററില്‍ തോല്‍വി നേരിടുന്നതിനു പുറമേ അഭിനേതാക്കളുടെ അതിരുകടന്ന ഇടപെടലുകള്‍  സിനിമാനിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഒപ്പം ലഹരിക്കടിമകളായ താരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് വന്ന് ലഹരി ഉപയോഗിച്ച് അയല്‍വാസികള്‍ക്ക് ശല്യമായിത്തുടങ്ങിയതോടെ കൊച്ചിയില്‍ ഇപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഫ്ലാറ്റ് നല്‍കാന്‍ പലരും മടിക്കുന്നുവെന്നും പറഞ്ഞു. ഇതിനു പിന്നാലെ യുവ നടന്മാരായ ഷൈന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സംഘടന വിലക്കുകയും ചെയ്തു.

അതിനുപുറമേസിനിമാസെറ്റുകളില്‍ ലഹരിമരുന്ന് ഉപയോഗിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങുകയാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ കുഴപ്പക്കാരുടെ പേരുശേഖരിക്കാനാണ് നീക്കം. തുടര്‍ന്ന് ഇത് സര്‍ക്കാറിന് കൈമാറണോയെന്ന് പരിശോധുക്കുമെന്നും ആ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാം ചേരുന്ന ലഹരിക്കൂട്ടായ്മയുണ്ട് പല പുതുതലമുറ സിനിമകളിലും. ഇടയ്ക്ക് മൂഡ് സ്വിങ് മാറാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനുമായാണ് ലഹരി ഉപയോഗിക്കുന്നതെന്നാണ് വാദം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News