Suma Devi: ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി സുമാദേവി

Suma Devi wins the best actress award: ആദ്യമായി നായികയായെത്തിയ ചിത്രത്തിൽ തന്നെ പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സുമാദേവി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 3, 2023, 03:30 AM IST
  • ദി സീക്രട്ട് ഓഫ് വിമൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുമാദേവിക്ക് പുരസ്കാരം ലഭിച്ചത്.
  • ചിത്രത്തിൽ ഷീല എന്ന കഥാപാത്രത്തെയാണ് സുമാദേവി അവതരിപ്പിച്ചത്.
  • തെന്നിന്ത്യൻ സിനിമയിൽ 15 വർഷത്തോളം ഷീല ഡ്യൂപ്പ് ആയി പ്രവർത്തിച്ചു.
Suma Devi: ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി സുമാദേവി

ഡൽഹി : 13-ാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി സുമാദേവി. ജി. പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുമാദേവിക്ക് പുരസ്കാരം ലഭിച്ചത്.  ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ഷീല എന്ന കഥാപാത്രത്തെയാണ് സുമാദേവി അവതരിപ്പിച്ചത്. 

തെന്നിന്ത്യൻ സിനിമയിൽ 15 വർഷത്തോളം ഡ്യൂപ്പ് ആയി പ്രവർത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്. തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതത്തെ അസാമാന്യമായ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കി മാറ്റിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. 

ALSO READ: 'ദ കേരള സ്റ്റോറി'യ്ക്ക് എതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; നിയമോപദേശം തേടി

ആദ്യമായി നായികയായെത്തിയ ചിത്രത്തിൽ തന്നെ പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സിനിമയിൽ കൂടുതൽ സജീവമാകാൻ പ്രചോദനമാണ് ഈ പുരസ്കാരമെന്നും തൃശൂർ സ്വദേശിയായ സുമാദേവി പറഞ്ഞു. വ‍ർഷങ്ങളായി സ്റ്റണ്ട് മാസ്റ്റ‍ർ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി. 

അതേസമയം, "ബ്രോക്കൻ സോൾ" എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ച നടനായും "777 ചാർളി" എന്ന ചിത്രത്തിലൂടെ കിരൺ രാജ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. മലയാളി താരം ദുൽഖർ സൽമാൻ നായകനായ "സീതാരാമം" പ്രതേക ജൂറി പുരസ്‌കാരം നേടി. ചൈനീസ് ചിത്രം "റ്റിൽ ലവ് ഡു അസ് പാർട്ടി ന്റെ  സംവിധാകാൻ റാൻ ലീ ആണ് മികച്ച പുതുമുഖ സംവിധയകൻ.

നിർമൽ കലിതാ സംവിദാനം ചെയ്താ "ബ്രോക്കൻ സോൾ" എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുൽക്ക‍ർ സൽമാൻ നായകനായ ഹിറ്റ് ചിത്രം
"സീതാരാമം" പ്രതേക ജൂറി പുരസ്‌കാരത്തിന് അർഹമായി. " 777 ചാർളി" എന്ന ചിത്രത്തിലൂടെ കിരൺ രാജ് മികച്ച സംവിധായകനായി.   ചൈനീസ് ചിത്രമായ "റ്റിൽ ലവ് ഡു  അസ് പാർട്ടി"ന്റെ  സംവിധാകാൻ റാൻ ലീ മികച്ച പുതുമുഖ സംവിധയകനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ചിത്രമായ "ദി സെവൻ" ആണ് മികച്ച തിരക്കഥാ അവാർഡ് സ്വന്തമാക്കിയ ചിത്രം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News