Paris: ഫ്രാൻസ് പാർലമെന്റിന്റെ (Parliament) ലോവർ ഹൗസ് ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബിൽ (Anti - Radicalism Bill) പാസ്സാക്കി. ഫ്രാൻസിൽ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് ഈ പുതിയ ബിൽ പാസാക്കിയത്. പുതിയ നിയമ പ്രകാരം മുസ്ലിം പള്ളികളിലും മതപഠന കേന്ദ്രങ്ങളിലും സർക്കാരിന്റെ മേൽനോട്ടം കൂടുതൽ ശക്തമാക്കുകയും ബഹുഭാര്യത്വം, നിർബന്ധിച്ചുള്ള വിവാഹം തുടങ്ങിയ അനാചാരങ്ങൾ നശിപ്പിക്കാനും ഫ്രാൻസ് ഈ നിയമം ഉപയോഗിക്കും. മുസ്ലിം തീവ്രവാദത്തെ വേരോടെ നശിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷണം.
തീവ്രവാദത്തിനെതിരെ (Terrorism) ഫ്രാൻസ് നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ഒരു അധ്യാപകന്റെ തല അറുത്തതും മറ്റ് അക്രമങ്ങൾ ഉണ്ടായതും മൂലമാണ് അതയാവശ്യമായി പുതിയ ബിൽ പാസ്സാക്കിയത്. ഇത് കൂടാതെ ഫ്രഞ്ച് മൂല്യങ്ങളായ ലിംഗ സമത്വവും (Equality) മതേതരത്വവും സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചിരുന്നു.
ഫ്രാൻസിലെ മുസ്ലിങ്ങൾ (Muslim) ഈ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും തങ്ങളെ ഗവണ്മെന്റ് അന്യായമായി ലക്ഷ്യം വെച്ച് കൊണ്ടാണ് ഈ നിയമം പുറത്തിറിക്കിയിരിക്കുന്നതെന്നും ആരോപിച്ചു. ഫ്രാൻസിന് തീവ്രവാദത്തെ നേരിടാൻ ആവശ്യമായ നിയമങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.
എന്നാൽ മാക്രോൺ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് (Election) മുന്നിൽ കണ്ട് യാഥാസ്ഥിതികരും തീവ്ര വലത് പക്ഷ വാദികളുമായ വോട്ടറുമാരുടെ വോട്ട് സമ്പാദിക്കനാണ് ഈ നിയമം പാസാക്കിയതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷർ പറയുന്നത്. ഇനി മക്രോണിന്റ പാർട്ടിയ്ക്ക് ഭൂരിപക്ഷമില്ലാത്ത സെനറ്റും കൂടി ഇനി ബിൽ പാസാക്കണം.
ALSO READ: Ebola in Guniea: മൂന്ന് മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഗിനിയയിൽ Ebola രോഗം സ്ഥിരീകരിച്ചു
എന്നാൽ ഈ ആരോപണങ്ങൾക്കിടയിലും ആവർത്തിച്ചുള്ള ഭീകരാക്രമണങ്ങളിലേക്കും മതേതരത്വം, സമത്വം, മറ്റ് ഫ്രഞ്ച് (French) മൂല്യങ്ങളും നിയമങ്ങളും നിരസിക്കുന്ന ഒരു "സമൂഹം" ഉള്ളത് രാജ്യത്തിന്റെ വികാസനത്തെ ബാധിക്കുമെന്നും തീവ്രവാദ ഭീഷണി (Threat) യഥാർഥ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാർ ഈ നിയമം ആത്യാവശ്യമാണെന്ന് വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...