Viral Video: സ്വിമ്മിങ് പൂളിൽ തലകീഴായി നടക്കുന്ന സ്ത്രീ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ

എസിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ക്രിസ്റ്റിമകൂഷ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 11:44 AM IST
  • 2022 ജൂലൈയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
  • 2006ൽ പുറത്തിറങ്ങിയ ഇം​ഗ്ലീഷ് ചിത്രത്തിന്റെ പേര് ക്യാപ്ഷനായി നൽകി കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • "ദി ഡെവിൾ വെയേഴ്സ് പ്രാഡ. എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
Viral Video: സ്വിമ്മിങ് പൂളിൽ തലകീഴായി നടക്കുന്ന സ്ത്രീ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ

സ്വിമ്മിം​ഗ് പൂളിൽ വെച്ചുള്ള പല സാഹസിക പ്രവർത്തികളും നമ്മൾ കാണാറുള്ളള്ളതാണ്. അത്തരത്തിൽ വ്യത്യസ്തമായൊരു കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വിമ്മിങ് പൂളിൽ ക്യാറ്റ്വാക്ക് ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എങ്കിൽ ഈ വീ‍ഡിയോ ഒന്ന് കണ്ടുനോക്കണം. വെറുതെ ക്യാറ്റ്വാക്ക് ചെയ്യുവല്ല, തലകീഴായിട്ടാണ് ഇവിടെ ഒരു സ്ത്രീ ക്യാറ്റ്വാക്ക് ചെയ്യുന്നത്. കാഴ്ചക്കാർ ശരിക്കും അമ്പരന്ന് പോകുന്ന കാഴ്ചയാണിത്. 

യുഎസിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ക്രിസ്റ്റിമകൂഷ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2022 ജൂലൈയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2006ൽ പുറത്തിറങ്ങിയ ഇം​ഗ്ലീഷ് ചിത്രത്തിന്റെ പേര് ക്യാപ്ഷനായി നൽകി കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ദി ഡെവിൾ വെയേഴ്സ് പ്രാഡ. എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ജലത്തിന്റെ ഉപരിതലത്തിനടിയിൽ മനോഹരമായ രീതിയിൽ ആ സ്ത്രീ തലകീഴായി ക്യാറ്റ്‌വാക്കിംഗ് ചെയ്ത് വരുന്നത് വീഡിയോയിൽ കാണാം. പൂളിനടിയിൽ കിടന്ന ബാ​ഗ് എടുക്കാൻ 180 ഡി​ഗ്രി തിരിഞ്ഞ് വരുന്നതും കാണാം. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kristina Makushenko (@kristimakusha)

Also Read: Viral Video : കോഴികളെ ഓടിക്കാൻ ശ്രമിച്ച് ആനക്കുട്ടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

 

ഇൻസ്റ്റാഗ്രാമിൽ വീഡിയോയ്ക്ക് 1.8 മില്യണിലധികം ലൈക്കുകൾ ലഭിച്ചു. സിൻക്രൊണൈസ്ഡ് നീന്തലിൽ നാലു തവണ ലോക ചാമ്പ്യനായതായി യുവതിയുടെ ബയോയിൽ പറയുന്നു. മകുഷെങ്കോയ്ക്ക് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News