ചൂട് കാലമായാൽ മനുഷ്യരെ പോലെ വെള്ളിത്തിനായി മൃഗങ്ങളും പക്ഷികളും ഏറെ വലയും വരണ്ട് കിടക്കുന്ന ഭൂമിയിൽ ഒരു തുള്ളി വെള്ളത്തിനായി ദൂരങ്ങൾ യാത്ര ചെയ്യണ്ട സ്ഥിതി ലോകത്തിന്റെ പല ഇടങ്ങളിലും ഇപ്പോഴും കാണാൻ സാധിക്കും. മനുഷ്യനാണെങ്കിൽ ലഭിക്കുന്ന വെള്ളം കുറച്ചെങ്കിലും അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാനും സാധിക്കും. പക്ഷെ മൃഗങ്ങൾക്കോ, അവർക്ക് അപ്പോൾ ലഭിക്കുന്നത് കുടിക്കാൻ സാധിക്കൂ. എന്നാൽ വെള്ളം ലഭിക്കുന്ന ആ നിമിഷം ആ മൃഗങ്ങളുടെ കണ്ണിൽ കാണാൻ സാധിക്കുന്ന തെളിച്ചമുണ്ട്. അത് വേറെ എവിടെയും കാണാൻ സാധിക്കില്ല എന്ന തന്നെ പറയേണ്ടി വരും. അങ്ങനെ ഒരു തെളിച്ചം കാണുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഒരു അണ്ണാൻകുഞ്ഞിന്റെ കണ്ണിൽ തെളിഞ്ഞ വെളിച്ചം.
പെരും വെയിലിൽ തളർന്ന് നിൽക്കുമ്പോൾ അൽപം കുടി വെള്ളം നൽകുന്ന ആശ്വാസം ഒരു പാനീയങ്ങൾക്ക് നൽകാൻ സാധിക്കില്ല. അതൊരു വാസ്തവമാണ്. വരണ്ട കാലാവസ്ഥയിൽ അതിലും വലിയ ഒരു ആശ്വാസം വേറെ ഉണ്ടോ എന്ന് തന്നെ പറയാനും സാധിക്കില്ല. ഇവിടെ ഒരു അണ്ണാൻകുഞ്ഞ് വരണ്ട് കലാവസ്ഥയിൽ ഒരും മരത്തണലിൽ അവശനായി നിൽക്കുമ്പോൾ ആശ്വാസം പകരാൻ ഒരു കൈ എത്തുന്നത് കുപ്പി വെള്ളവുമായിട്ടാണ്. തന്റെ മുന്നിലേക്ക് നീട്ടിയ തെളിനീർ വളരെ ആസ്വദിച്ച് കുടിക്കുന്ന അണ്ണാൻകുഞ്ഞിന്റേതാണ് വീഡിയോ. ആ കുടിവെള്ളം കുടിക്കുമ്പോൾ ആ കുഞ്ഞ് മൃഗത്തിന്റെ കണ്ണിൽ തെളിയുന്ന പ്രകാശം പ്രതീക്ഷയുടേതാണെന്ന് തന്നെ പറയാം.
ALSO READ : Viral Video: പുല്ല് തിന്നു മടുത്തോ ? ...പാമ്പിനെ തിന്നുന്ന മാൻ, വൈറലായി വീഡിയോ
കാടിനോട് ചേർന്നുള്ള ഒരു വരണ്ട് ഇടത്ത് മരക്കൊമ്പിൽ ഒരു അണ്ണാൻകുഞ്ഞ് ഇരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഈ സമയം ആ വഴി പോയ ഒരാൾ ഒരു കുപ്പി വെള്ളവുമായി ആ കുഞ്ഞ് മൃഗത്തിന്റെ അരികിലേക്ക് ചെല്ലുകയാണ്. സാധാരണ മനുഷ്യ സാന്നിധ്യം കണ്ടാൽ ഇത്തരം ജീവികൾ ഓടി മറയുകയാണ്. എന്നാൽ ഈ അണ്ണാൻകുഞ്ഞ് തന്റെ പ്രതീക്ഷയ്ക്കൊപ്പം നിൽക്കുകയും തന്റെ മുന്നിലേക്ക് കുടിവെള്ളം എത്തിച്ചേരുകയും ചെയ്തു.
തന്റെ മുന്നിലെത്തിയിരിക്കുന്നത് കുടിവെള്ളമാണെന്ന് മനസ്സിലാക്കിയ അണ്ണാൻകുഞ്ഞ്, കുപ്പിയുടെ തുറന്ന് വെച്ചിരിക്കുന്ന ഭാഗത്തേക്ക് അടുത്ത് മുഖം അടിപ്പിച്ച് ആസ്വദിച്ച് വെള്ളം കുടിക്കാൻ തുടങ്ങി. ഇരു കൈകളും കുപ്പിയുടെ അഗ്രഭാഗത്ത് വെച്ച് തനിക്ക് വേണ്ടുവോളം വെള്ളം അണ്ണാൻകുഞ്ഞ് കുടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
അൽപം കുടിച്ച് കഴിഞ്ഞ് അണ്ണാൻകുഞ്ഞ് മതിയായിരിക്കും എന്ന കരുതിയ വെള്ളം കൊണ്ടുവന്നയാൾ കുപ്പി മാറ്റിയപ്പോൾ അതിൽ നിന്നും പിടിവിടാൻ ആ കുഞ്ഞ് ജീവി തയ്യാറായില്ല. കാരണം ദാഹം മാറിട്ടില്ല. ഇത് മനസ്സിലാക്കിയ ആ വ്യക്തി ഒന്നും കുപ്പി ചരിച്ച് കുടുതൽ വെള്ളം കുടിക്കാനുള്ള പാകത്തിന് വെച്ച് കൊടുക്കുകയാണ്. അണ്ണാൻകുഞ്ഞ് തന്റെ ദാഹം ശമിപ്പിക്കാനുള്ള വെള്ളം വേണ്ടുവോളം കുടിക്കുന്നത് തുടർന്നു. വീഡിയോ കാണാം:
Earning the trust of a thirsty squirrel with few drops of water. And watching in loops the moment when it asks for more towards the end
(Via Biltek Videos) pic.twitter.com/rqKTr5xBxx— Susanta Nanda (@susantananda3) June 15, 2023
ബിൽടെക് വീഡിയോസ് സോഷ്യൽ മീഡിയ പേജ് പങ്കുവെച്ച് വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ വീണ്ടും പങ്കുവെച്ചിരിക്കുകയാണ്. 48 സക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 45,000ത്തിൽ അധികം പേർ കണ്ടുകഴിഞ്ഞു. മനുഷ്യത്വമാണ് ഈ വീഡിയോ നൽകുന്ന സന്ദേശമെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റായി രേഖപ്പെടുത്തി. അനുകമ്പ മനുഷ്യനോട് മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാ ചരാചരങ്ങളോടും വേണം അതാണ് ഈ വീഡിയോയിലൂടെ ലഭിക്കുന്ന സന്ദേശമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...