Viral Video: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...

ഒരു മയിൽ അല്ല ഒര കൂട്ടം മയിലുകൾ പറക്കുന്ന വീഡിയോ ആണ് ട്രെൻഡ് ആകുന്നത്. അതും ഒരു തടാകത്തിന് കുറുകെയാണ് ഇവ പറക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 12:05 PM IST
  • ഒരു കരയിൽ നിന്ന് മറുകരയിലേക്ക് മയിൽ പറക്കുന്ന ഈ വീഡിയോ സൈബർ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
  • പാർക്ക് പോലെ എവിടെയോ ഒരു സ്ഥലമാണിതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്.
  • ഓട്ട മത്സരം ഒക്കെ പോലെ മയിലുകളുടെ ഒരു പറക്കൽ മത്സരം വെച്ചത് പോലെ തോന്നും ഇവ പറന്ന് വരുന്നത് കാണുമ്പോൾ.
Viral Video: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...

സോഷ്യൽ മീഡിയയിൽ വൈറാലകുന്ന ഒട്ടനവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. വളരെ രസകരമായ വീഡിയോകൾ പെട്ടെന്നാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. മയിലുകൾ നൃത്തം ചെയ്യുന്ന വീഡിയോകൾ കാണാൻ എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും. അപൂർവമായാണ് ഇവ പീലിവിടർത്തി നൃത്തം ചെയ്യുന്നത്. അതി മനോഹരമാണ് അത്തരം വീഡിയോകൾ.

അടുത്തിടെ മയിൽ പറക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. പലപ്പോഴും മയിലുകൾ നടക്കുന്നതും ഇരിക്കുന്നതും പിന്നെ വളരെ അപൂർവ്വമായി മാത്രം നൃത്തം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും. ശരീരത്തിന് മറ്റ് പക്ഷികളെ അപേക്ഷിച്ച് ഭാരക്കൂടുതൽ ഉള്ളത് കൊണ്ടാവാം വളരെ ദൂരം പറക്കുക എന്നത് ഇവയ്ക്ക് ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ മയിൽ കുറച്ച് ദൂരം പറക്കുന്നതിന്റെ വീഡിയോ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. 

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഇവിടെ ഒരു മയിൽ അല്ല ഒര കൂട്ടം മയിലുകൾ പറക്കുന്ന വീഡിയോ ആണ് ട്രെൻഡ് ആകുന്നത്. അതും ഒരു തടാകത്തിന് കുറുകെയാണ് ഇവ പറക്കുന്നത്. ഒരു കരയിൽ നിന്ന് മറുകരയിലേക്ക് പറക്കുന്ന ഈ വീഡിയോ സൈബർ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പാർക്ക് പോലെ എവിടെയോ ഒരു സ്ഥലമാണിതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. ഓട്ട മത്സരം ഒക്കെ പോലെ ഒരു പറക്കൽ മത്സരം വെച്ചത് പോലെ തോന്നും ഇവ പറന്ന് വരുന്നത് കാണുമ്പോൾ. മയിലുകളുടെ പറക്കൽ മത്സരം എന്ന് തന്നെ വേണേൽ പറയാം.

Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുപത്തിയാറായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. 20 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേർ ലൈക്ക് ചെയ്യുകയും ഒട്ടനവധി പേർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Viral Video: മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ!

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി മയിലിന്റെ മുട്ട മോഷ്ടിക്കാൻ എന്താണ് ചെയ്യുന്നതെന്നും പിന്നെ എന്താണ് സംഭവിച്ചതെന്നും.   അതായത് പെൺകുട്ടി മയിലിന്റെ മുട്ടകൾ മോഷ്ടിക്കാനായി അതിന് കാവലിരിക്കുന്ന മയിലിനെ എടുത്ത് ഒരേറ്..  എന്നാൽ അടുത്ത നിമിഷം മയിൽ ചെയ്തത് ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മയിൽ അതിന്റെ മുട്ടകളെ പരിപാലിക്കുന്നത് എങ്ങനെയെന്ന്.  മയിൽ മുട്ടയുടെ മീതെ പതുക്കെ ഇരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്നാൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു പെൺകുട്ടി അവിടെയെത്തുകയും പതുക്കെ പതുക്കെ പിന്നിൽ നിന്നും വന്ന് മയിലിനെ എടുത്ത് ഒരൊറ്റയേറ്. എന്നിട്ട് മുട്ട മോഷ്ടിക്കാൻ തുടങ്ങി. 

എന്നാൽ മുട്ട  വലിച്ചെറിഞ്ഞ പെൺകുട്ടി ഒരിക്കലും ചിന്തിച്ചില്ല മയിൽ തനിക്ക് നല്ലൊരു പണി തരുമെന്ന കാര്യം.  പെൺകുട്ടി മയിലിന്റെ മുട്ടകൾ ശേഖരിക്കുന്നതിനിടയ്ക്കാണ് ദേ മയിൽ പാഞ്ഞു വന്നത്.  മയിലിന്റെ ആക്രമണം ഒന്ന് കാണേണ്ടത് തന്നെയാണ്. ശരിക്കും ഞെട്ടിപ്പോകും.  വീഡിയോ ശരിക്കും വൈറലാകുകയാണ്..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News