സിംഗപ്പൂരിലെ തിരക്കേറിയ നഗരത്തിലെ ഒരു റോഡ് മുറിച്ച് കടക്കലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് അടുത്തുള്ള റോഡിലൂടെയാണ് നീർനായകൾ കൂട്ടത്തോടെ റോഡ് മുറിച്ച് കടന്നത്. ഇവരെ സഹായിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സിംഗപ്പൂരിലെ തിരക്കേറിയ റോഡിലൂടെ പോലീസിന്റെ സഹായത്തോടെ ഒരു കൂട്ടം നീർനായകൾ റോഡ് മുറിച്ച് കടക്കുന്നതായി വീഡിയോയിൽ കാണാം. നീർനായകൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി പോലീസുകാരൻ അൽപ്പനേരത്തേക്ക് വാഹനങ്ങളെ തടഞ്ഞു നിർത്തുകയാണ്. ഇവ സുരക്ഷിതമായി റോഡിന് മറുവശത്ത് എത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. 16 നീർനായകൾ അടങ്ങിയ സംഘമാണ് റോഡ് ക്രോസ് ചെയ്തത്.
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചു. പോലീസിനെ അഭിനന്ദിക്കുന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്. ഹൃദയ സ്പർശിയായ വീഡിയോക്ക് അഭിനന്ദനവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ അറിയിച്ചത്.
Our local otters have been dropping in on the Istana. Appreciate the care by Istana staff, @nparksbuzz, @SingaporePolice and members of public to help them co-exist with us safely in our urban environment, e.g. crossing the road safely. – LHL https://t.co/H8jGiAmTLB pic.twitter.com/j0lzTZIiyU
— leehsienloong (@leehsienloong) March 11, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA