Viral Video: വർക്കൗട്ട് ചെയ്യാൻ മടിയുണ്ടോ? ഈ മുയലിനെ കണ്ട് പഠിക്കൂ

കാണുന്നവർക്ക് വർക്കൗട്ട് ചെയ്യാൻ പ്രചേദനമാകട്ടെ എന്ന് കരുതിയാവണം ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 05:57 PM IST
  • 'bunnydayoff' എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • ഇതുവരെ മൂവായിരത്തിലധികം ലൈക്കുകളും ഇരുപതിനായിരത്തിലധികം പേർ വീഡിയോ കാണുകയും ചെയതിട്ടുണ്ട്.
  • രസകരമായ ഈ വീഡിയോയ്ക്ക് നിരവധി ഉപയോക്താക്കൾ കമന്റും ചെയ്തിട്ടുണ്ട്.
Viral Video: വർക്കൗട്ട് ചെയ്യാൻ മടിയുണ്ടോ? ഈ മുയലിനെ കണ്ട് പഠിക്കൂ

പൂച്ച കുഞ്ഞിനെ മസാജ് ചെയ്യുന്നതും നായ പിയാനോ വായിക്കുന്നതും അങ്ങനെ മൃ​ഗങ്ങളുടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. രസകരമായ ഈ വീഡിയോകൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ ഒരു മുയലിന്റെ വീഡിയോ ആണ് ഇപ്പോൾ തരം​ഗമാകുന്നത്. വ്യായാമം ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ മുയലിന്റെ വീഡിയോ നിങ്ങൽ തീർച്ചയായും കണ്ടിരിക്കണം. വർക്കൗട്ട് ചെയ്യാൻ മടിയുള്ളവർക്ക് ഇത് ശരിക്കും പ്രചോദനമാകും.

എഴുന്നേറ്റ് നിന്ന് ഇരുകൈകളും ഇടത്തോട്ടും വലത്തോട്ടും നീട്ടി മുയൽ വ്യായാമം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരാൾ മുയലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണിത്. മുയലിന്റെ തലയിൽ ഒരു ബാൻഡും കെട്ടി കൊടുത്തിട്ടുണ്ട്. കാണുന്നവർക്ക് വർക്കൗട്ട് ചെയ്യാൻ പ്രചേദനമാകട്ടെ എന്ന് കരുതിയാവണം ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യായാമം ചെയ്യാനായി പശ്ചാത്തല സം​ഗീതവും വെച്ച് കൊടുത്തിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by BUNNYDAYOFF (@bunnydayoff)

 

Also Read: Viral: 700 ഗ്രാമിന് 2.5 ലക്ഷം, ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഉള്ളത് ഇവിടെയാണ്; വില കേട്ട് ഞെട്ടരുത്

'bunnydayoff' എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലധികം ലൈക്കുകളും ഇരുപതിനായിരത്തിലധികം പേർ വീഡിയോ കാണുകയും ചെയതിട്ടുണ്ട്. രസകരമായ ഈ വീഡിയോയ്ക്ക് നിരവധി ഉപയോക്താക്കൾ കമന്റും ചെയ്തിട്ടുണ്ട്. അങ്ങനെ വ്യായാമം ചെയ്യാൻ മടിയുള്ളവർക്കെല്ലാം വളരെ രസകരമായ വീഡിയോയിലൂടെ പ്രചോദനമായിരിക്കുകയാണ് ഈ കുഞ്ഞൻ മുയൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News