Viral Video: വീഴാൻ പോയ കുട്ടിയെ രക്ഷിച്ച് പൂച്ച, വീഡിയോ വൈറൽ

വളർത്ത് മൃ​ഗങ്ങൾ പലപ്പോഴും വീട്ടുകാരുടെ രക്ഷകരാകാറുണ്ട്. അത് സംബന്ധിച്ചുള്ള വാർത്തകളും നമ്മൾ കാണാറുള്ളത്. അവരുടെ ജീവൻ പോലും വകവെക്കാതെ തന്റെ ഉടമയെ രക്ഷിക്കാൻ അവ ശ്രമിക്കാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 10:14 AM IST
  • പൂച്ചയുടെ ഈ പ്രവൃത്തി കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യൽ മീഡിയ.
  • Animals Being Bros എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
  • ട്വിറ്ററിൽ മാത്രം രണ്ട് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.
Viral Video: വീഴാൻ പോയ കുട്ടിയെ രക്ഷിച്ച് പൂച്ച, വീഡിയോ വൈറൽ

വളർത്ത് പൂച്ചകളുടെയും നായ്ക്കളുടെയും ഒക്കെ രസകരമായ പല വീഡിയോകളും നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. കുസൃതികൾ കാണിക്കുന്ന അവയുടെ ദൃശ്യങ്ങൾ കാണുമ്പോൾ ശരിക്കും ചിരിച്ച് പോകാറുണ്ട് എല്ലാവരും. വളർത്ത് മൃ​ഗങ്ങൾ പലപ്പോഴും ആ വീട്ടുകാരുടെ രക്ഷകരാകാറുണ്ട്. അത് സംബന്ധിച്ചുള്ള വാർത്തകളും നമ്മൾ കാണാറുള്ളത്. അവരുടെ ജീവൻ പോലും വകവെക്കാതെ തന്റെ ഉടമയെ രക്ഷിക്കാൻ അവ ശ്രമിക്കാറുണ്ട്. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ തരം​ഗമാകുന്നത്. 

ഒരു കുഞ്ഞും ഒരു പൂച്ചയും വീട്ടിലെ ഒരു മുറിയിൽ ഇരിന്ന് കളിക്കുന്നതാണ് വീഡിയോയിൽ നമ്മൾ ആദ്യം കാണുന്നത്. കളിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ്  പോകുന്നത് കാണാം. ഇത് കണ്ട് പൂച്ച ഓടിയെത്തി താഴേക്ക് വീഴാൻ പോയ കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മുതിർന്നവർ ആരും ഇല്ലായിരുന്നു എന്നാണ് മനസിലാകുന്നത്. വീട്ടിലെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. 

 

Also Read: Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന പെൺകുട്ടി, വിശ്വസിക്കാനാകാതെ സോഷ്യൽ മീഡിയ

 

പൂച്ചയുടെ ഈ പ്രവൃത്തി കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യൽ മീഡിയ. Animals Being Bros എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ട്വിറ്ററിൽ മാത്രം രണ്ട് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. 2019ൽ നടന്ന സംഭവമാണിതെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News