പൊതുവെ പൂച്ചകളുടെ പ്രവർത്തികൾ വളരെ രസകരമാണ്. കുസൃതി നിറഞ്ഞ അവയുടെ ഓരോ പ്രവർത്തികളും കാഴ്ചക്കാരെ പലപ്പോഴും സന്തോഷിപ്പിക്കുന്നവയാണ്. വീട്ടിൽ വളർത്തുന്ന പൂച്ചകളാണെങ്കിൽ അവ തന്റെ ഉടമസ്ഥരുടെ കൂടെ കളിക്കുന്നതുമൊക്കെ പല വീഡിയോകളിലും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു കുട്ട പിടിച്ച് കൊണ്ട് നിൽക്കുന്ന മനുഷ്യനെയും അയാളുടെ അടുത്തായി നിൽക്കുന്ന പൂച്ചയെയും വീഡിയോയിൽ കാണാം. ഒരു ചെറിയ പുഴ കടക്കാനുള്ള ശ്രമത്തിലാണ് ഇവർ. പുഴയ്ക്ക് കുറുകെയായി ഒരു ചെറിയ പാലം ഉണ്ട്. ആ മനുഷ്യൻ പാലത്തിലേക്ക് കേറാൻ പോകുമ്പോൾ താൻ ആദ്യം പോകും എന്ന ഭാവത്തിൽ പൂച്ച വന്ന് പാലത്തിൽ കേറുന്നു. പക്ഷേ ആ പാലത്തിൽ വെള്ളം ഉണ്ടായിരുന്നു. വെള്ളം കണ്ടയുടനെ പൂച്ച അവിട നിന്നു. ഇനിയെന്ത് ചെയ്യുമെന്ന ഭാവത്തിൽ കുറച്ച് നേരം നിന്ന ശേഷം പൂച്ച ചെയ്തത് കണ്ടാൽ കാണുന്നവർക്ക് ശരിക്കും ചിരിവരും.
Water is lava.. pic.twitter.com/zSDYTrlIAO
— o̴g̴ (@Yoda4ever) June 17, 2022
Also Read: Viral Video: ഡിഷ്യൂം!!! ഒറ്റ തള്ളിന് കൂട്ടുകാരനെ താഴെയിട്ട് പൂച്ച, വൈറലായി വീഡിയോ
പാലത്തിന്റെ സൈഡിലേക്ക് കാലുകൾ വെച്ച് വെള്ളം ഉള്ള ഭാഗം മറികടന്ന് അക്കരെ പൂച്ചയെത്തുന്നത് വീഡിയോയിൽ കാണാം. വളരെ കഷ്ടപ്പെട്ട്, ശ്രദ്ധയോടെയാണ് പൂച്ച ആ പാലത്തിലൂടെ നടന്നത്. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 534K ആളുകൾ ഈ വീഡിയോ കണ്ടു. 22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ 44.1K ആളുകളാണ് ലൈക്ക് ചെയ്തത്.
Viral Video: ഡിഷ്യൂം!!! ഒറ്റ തള്ളിന് കൂട്ടുകാരനെ താഴെയിട്ട് പൂച്ച, വൈറലായി വീഡിയോ
ഒരു ഷെൽഫിന്റെ മുകളിൽ കയറിയിരിക്കുന്ന രണ്ട് പൂച്ചകളെ വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ തമ്മിൽ നോക്കിയിരിക്കുകയാണ്. ഇതിന് മുൻപ് അവർ തമ്മിൽ വഴക്ക് നടന്നോ എന്നത് വ്യക്തമല്ല. അതോ ആ ഷെൽഫിൽ ഒറ്റയ്ക്ക് ഇരിക്കാൻ വേണ്ടിയാണോ എന്നും അറിയില്ല. അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ വീഡിയോയിൽ 3 സെക്കൻഡ് ആയപ്പോഴേക്കും ഒരു പൂച്ച മറ്റേ പൂച്ചയെ തള്ളി താഴേയ്ക്കിടുന്നതാണ് കാണുന്നത്.
കാരണം അറിയില്ലെങ്കിലും രണ്ട് പൂച്ചകളുടെയും ഭാവങ്ങൾ കണ്ടിരുന്നവരെ വളരെയധികം ചിരിപ്പിക്കുന്നതാണ്. 2.3 മില്യൺ ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 128.9k ആളുകൾ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...