Viral Video: കടുത്ത പ്രസവവേദന, പാര്‍ലമെന്‍റ് അംഗം സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്..!! വീഡിയോ വൈറല്‍

കടുത്ത പ്രസവവേദനയ്ക്കിടെയിലും  സ്വയം സൈക്കിള്‍ ചവിട്ടി    ആശുപത്രിയിലെത്തി  പാര്‍ലമെന്‍റ് അംഗം.  ന്യൂസിലാന്‍ഡ്  പാര്‍ലമെന്‍റ് അംഗമായ  ജൂലി ആന്‍ ജെന്‍റര്‍ ആണ് തന്‍റെ രണ്ടാമത്തെ പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 02:57 PM IST
  • കടുത്ത പ്രസവവേദനയ്ക്കിടെയിലും സ്വയം സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി പാര്‍ലമെന്‍റ് അംഗം.
  • ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റ് അംഗമായ ജൂലി ആന്‍ ജെന്‍റര്‍ ആണ് തന്‍റെ രണ്ടാമത്തെ പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്.
Viral Video: കടുത്ത പ്രസവവേദന, പാര്‍ലമെന്‍റ് അംഗം സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്..!! വീഡിയോ വൈറല്‍

New Zealand: കടുത്ത പ്രസവവേദനയ്ക്കിടെയിലും  സ്വയം സൈക്കിള്‍ ചവിട്ടി    ആശുപത്രിയിലെത്തി  പാര്‍ലമെന്‍റ് അംഗം.  ന്യൂസിലാന്‍ഡ്  പാര്‍ലമെന്‍റ് അംഗമായ  ജൂലി ആന്‍ ജെന്‍റര്‍ ആണ് തന്‍റെ രണ്ടാമത്തെ പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്. 

നല്ല വ്യായാമം ആണെങ്കിലും   സൈക്കിള്‍ ചവിട്ടുന്നത്  അത്ര എളുപ്പമുള്ള കാര്യമല്ല.  അതേസമയം, പൂര്‍ണ്ണ ഗര്‍ഭിണിയാണെങ്കിലോ പറയുകയും വേണ്ട,  എന്നാല്‍  അതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്  ജൂലി ആന്‍ ജെന്‍റര്‍ (Julie Anne Genter).

നിറവയറുമായി അവര്‍  സൈക്കിള്‍ ചവിട്ടി അവര്‍ ആശുപത്രിയിലേയ്ക്ക് പോകുന്ന വീഡിയോ ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍  വൈറലാണ്. എന്നാല്‍, ആശുപത്രിയില്‍ എത്തി ഒരു മണിക്കൂറിനുള്ളില്‍ അവര്‍ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന്  ജന്മം  നല്‍കിയതായി  സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

"ഇന്ന് പുലർച്ചെ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. ഞാൻ യഥാർഥത്തിൽ പ്രസവസമയത്ത് സൈക്കിൾ ചവിട്ടാൻ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു," അവര്‍ കുറിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Julie Anne Genter (@julieannegenter)

എന്നാല്‍, ഇതാദ്യമല്ല,   ജൂലി ആന്‍ ജെന്‍റര്‍  സൈക്കിള്‍ ചവിട്ടി ചരിത്രം സൃഷ്ടിക്കുന്നത്.  തന്‍റെ ആദ്യത്തെ പ്രസവ സമയത്തും ഇതേപോലെ അവര്‍ സൈക്കിളിലാണ് ആശുപത്രിയില്‍ എത്തിയത്. 2018ലായിരുന്നു ആ സംഭവം. അന്ന് കൂടെ ഉള്ളവര്‍ക്ക് കാറിലിരിക്കാന്‍ സ്ഥലമില്ല എന്ന് കണ്ട്  അവരും ഭര്‍ത്താവും സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തുകയായിരുന്നു. 

5 ദശലക്ഷത്തോളം ജനസംഖ്യയുള്ള  ഈ ദ്വീപ്‌ രാഷ്ട്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണ്.  ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത,  ഇവിടുത്തെ ജനപ്രതിനിധികളുടെ എളിമയാണ്.  സാധാരണക്കാരെപ്പോലെയാണ്  ഈ രാജ്യത്തെ  പാര്‍ലമെന്‍റ് അംഗംങ്ങള്‍. പ്രധാനമന്ത്രി  ജസീന്ത  ആർഡേൺ തന്നെ മുഖ്യ ഉദാഹരണം. ഓഫീസിലിരിക്കെ പ്രസവാവധി എടുക്കുകയും തന്‍റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍  അവര്‍ കൊണ്ടുവരികയുംചെയ്തത് വാര്‍ത്ത‍യായിരുന്നു.  

ഔദ്യോഗിക പദവിയില്‍ ഇരിക്കവേ അമ്മയാകുന്ന  ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ്  ജസീന്ത  ആർഡേൺ.   1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News