Viral Video: കടുവയ്ക്ക് ഭക്ഷണം കൊടുക്കാൻ വാഹനത്തിന്റെ ജനൽ തുറന്ന് ഡ്രൈവർ; പിന്നീട് എന്ത് സംഭവിച്ചുവെന്ന് നോക്കൂ

Tiger video: ‘ദി അമേസിങ് ടൈഗേഴ്‌സ്’ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1.8 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയും 33,000 ലൈക്കുകളും നേടി വീഡിയോ വൈറലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 08:35 AM IST
  • ഒരു ചെറിയ ബസോ വാനോ പോലുള്ള വാഹനം ഓടിക്കുന്ന ഒരാൾ കടുവയെ കണ്ട് വാഹനം നിർത്തുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം
  • തുടർന്ന്, ഡ്രൈവർ വിൻഡോ തുറന്ന് ഇറച്ചി കോർത്തുവച്ചിരിക്കുന്ന ഒരു വടി നീട്ടി
  • കടുവ ബസിന്റെ വിൻഡോയിലേക്ക് ചാടിക്കയറി വടിയിൽ നിന്ന് മാംസം കടിച്ചെടുത്തു
  • ആ മനുഷ്യൻ വാഹനത്തിന്റെ വിൻഡോ അടയ്ക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം
Viral Video: കടുവയ്ക്ക് ഭക്ഷണം കൊടുക്കാൻ വാഹനത്തിന്റെ ജനൽ തുറന്ന് ഡ്രൈവർ; പിന്നീട് എന്ത് സംഭവിച്ചുവെന്ന് നോക്കൂ

വൈറൽ വീഡിയോ: സഫാരി പാർക്കിൽ സവാരിക്കിടെ കടുവയെ കണ്ടാൽ അത്ഭുതം തോന്നും. എന്നാൽ, സഞ്ചാരികൾ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങുകയോ വാതിൽ തുറക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകാറുണ്ട്. സഫാരി പാർക്ക് സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികൾ പലപ്പോഴും ജിറാഫ്, ആന പോലുള്ള മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരാൾ കടുവയ്ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. ‘ദി അമേസിങ് ടൈഗേഴ്‌സ്’ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1.8 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയും 33,000 ലൈക്കുകളും നേടി വീഡിയോ വൈറലായിരിക്കുകയാണ്.

ഒരു ചെറിയ ബസോ വാനോ പോലുള്ള വാഹനം ഓടിക്കുന്ന ഒരാൾ കടുവയെ കണ്ട് വാഹനം നിർത്തുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. തുടർന്ന്, ഡ്രൈവർ വിൻഡോ തുറന്ന് ഇറച്ചി കോർത്തുവച്ചിരിക്കുന്ന ഒരു വടി നീട്ടി. കടുവ ബസിന്റെ വിൻഡോയിലേക്ക് ചാടിക്കയറി വടിയിൽ നിന്ന് മാംസം കടിച്ചെടുത്തു. ആ മനുഷ്യൻ വാഹനത്തിന്റെ വിൻഡോ അടയ്ക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. വിൻഡോ അടയ്ക്കാൻ സാധിച്ചോയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നില്ല. കടുവ ബസിനുള്ളിലേക്ക് ചാടുകയോ ഡ്രൈവറുടെ കൈയിൽ പിടിക്കുകയോ ചെയ്താൽ കാര്യങ്ങൾ എല്ലാം കുഴപ്പത്തിലാകും.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by the amazing tigers (@the_amazing_tigers)

വാഹനത്തിന്റെ വിൻഡോ തുറന്ന് ഭക്ഷണം കൊടുക്കുന്നത് മണ്ടത്തരവും നിരുത്തരവാദപരവുമാണെന്ന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പറഞ്ഞു. “നിങ്ങൾ ഉച്ചഭക്ഷണമായി മാറുന്നത് വരെ എല്ലാം നല്ലതാണെന്ന് തോന്നുന്നു,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഒരു കുതിച്ചുചാട്ടത്തിൽ കടുവകൾക്ക് ചെറിയ ഇടങ്ങളിലേക്ക് കടക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു," മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഡ്രൈവറുടെ സാഹസികമായ രീതിക്കെതിരെ നിരവധി പേർ വിമർശനം ഉന്നയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News