Viral video: കളിക്കൂട്ടുകാർ കൂറ്റൻ പെരുമ്പാമ്പും മുതലക്കുഞ്ഞും കടുവയും; കൂളായി പയ്യൻ, ഞെട്ടി സോഷ്യൽ മീഡിയ

Giant snake video: പാമ്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റി കിടക്കുന്നു. മുതലക്കു‍ഞ്ഞ് മടിയിലിരിക്കുന്നു. ഇതെല്ലാം ശാന്തതയോടെ നോക്കി പിറകിൽ ഒരു കടുവ നിൽക്കുന്നു. ആരും ഒന്ന് അമ്പരന്ന് പോകുന്ന ദൃശ്യങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 08:54 AM IST
  • വീഡിയോയിൽ, കൊച്ചുകുട്ടി തന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ശാന്തമായി കളിക്കുന്നത് കാണാം
  • ഒരു കുഞ്ഞ് മുതല അവന്റെ മടിയിൽ ശാന്തമായി കിടക്കുന്നു
  • വീഡിയോ കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കി
  • നിരവധി കാഴ്ചക്കാർ, ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു
Viral video: കളിക്കൂട്ടുകാർ കൂറ്റൻ പെരുമ്പാമ്പും മുതലക്കുഞ്ഞും കടുവയും; കൂളായി പയ്യൻ, ഞെട്ടി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. മൃ​ഗങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദങ്ങളും വലിയ രീതിയിൽ വൈറലാകുന്ന വീഡിയോകളിൽ ഉൾപ്പെടുന്നു. ഒരു കുട്ടി കൂറ്റൻ പാമ്പിനോടും മുതലക്കുഞ്ഞിനോടും കടുവയോടും ഒപ്പം വളരെ കൂളായി ഇടപഴകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. പാമ്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റി കിടക്കുന്നു. മുതലക്കു‍ഞ്ഞ് മടിയിലിരിക്കുന്നു. ഇതെല്ലാം ശാന്തതയോടെ നോക്കി പിറകിൽ ഒരു കടുവ നിൽക്കുന്നു. ആരും ഒന്ന് അമ്പരന്ന് പോകുന്ന ദൃശ്യങ്ങൾ.

ഒക്ടോബർ 15ന് @nouman.hassan1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 33,000-ത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയിൽ, കൊച്ചുകുട്ടി തന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ശാന്തമായി കളിക്കുന്നത് കാണാം, ഒരു കുഞ്ഞ് മുതല അവന്റെ മടിയിൽ ശാന്തമായി കിടക്കുന്നു. വീഡിയോ കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കി. നിരവധി കാഴ്ചക്കാർ, ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nouman Hassan (@nouman.hassan1)

പലരും കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. "ഇത് അപകടകരവും വിഡ്ഢിത്തവുമാണ്." "വീഡിയോ ചിത്രീകരിക്കുന്നയാൾ കുട്ടിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടതല്ലേ?" എന്നിങ്ങനെയായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. ഒരു ഉപയോക്താവ് "ഈ വീഡിയോ അവിശ്വസനീയമാംവിധം ഭയപ്പെടുത്തുന്നതാണ്" എന്ന് കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News