Viral Video: സിംഹത്തെ കാല് നീട്ടി ഒറ്റ തൊഴി; ജിറാഫും സിംഹവും നേർക്കുനേർ - വൈറൽ വീഡിയോ

Viral Video: ജിറാഫും അതിന്റെ കുഞ്ഞും നിൽക്കുന്നിടത്തേക്ക് ഒരു പെൺ സിംഹം ഓടി വരുന്നത് വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 05:52 PM IST
  • wild.tough എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • നിരവധി പേരാണ് വീഡിയോ കാണുകയും, ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.
  • മൃ​ഗങ്ങളുടെ വീഡിയോകൾ പങ്കുവെയ്ക്കുന്നതിന് മാത്രമായി തന്നെ ഒട്ടനവധി സോഷ്യൽ മീഡിയ പേജുകൾ ഇന്ന് സജീവമാണ്.
Viral Video: സിംഹത്തെ കാല് നീട്ടി ഒറ്റ തൊഴി; ജിറാഫും സിംഹവും നേർക്കുനേർ - വൈറൽ വീഡിയോ

Viral Video: ലക്ഷക്കണക്കിന് വന്യമൃഗങ്ങളുടെ വീഡിയോകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന കാലമാണ്. മൃ​ഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോ ആണ് മിക്കതിലും കാണാൻ കഴിയുക. ചില സമയത്ത് സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ടാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). ഒരു ജിറാഫും സിംഹവും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയിൽ കാണാൻ കഴിയുക. 

ജിറാഫും അതിന്റെ കുഞ്ഞും നിൽക്കുന്നിടത്തേക്ക് ഒരു പെൺ സിംഹം ഓടി വരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് തിരിഞ്ഞ് പോലും നോക്കാതെ ആക്രമിക്കാൻ വന്ന സിംഹത്തെ പുറംകാൽ നീട്ടി ഒറ്റ തൊഴി കൊടുത്തു. പിന്നീട് സിംഹം ജിറാഫിന്റെ കുഞ്ഞിനെ ആക്രമിക്കാനായിട്ട് എത്തി. കുഞ്ഞിനെ രക്ഷിക്കാൻ കാല് കൊണ്ട് തട്ടി മാറ്റിക്കൊണ്ടേ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ജിറാഫിന്റെ കാല് നീട്ടിയുള്ള അടിയാണ് കമന്റ് സെക്ഷനിൽ നിറഞ്ഞ് നിൽക്കുന്നത്. 

wild.tough എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കാണുകയും, ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്. മൃ​ഗങ്ങളുടെ വീഡിയോകൾ പങ്കുവെയ്ക്കുന്നതിന് മാത്രമായി തന്നെ ഒട്ടനവധി സോഷ്യൽ മീഡിയ പേജുകൾ ഇന്ന് സജീവമാണ്. വന്യമൃ​ഗങ്ങൾ തുടങ്ങി വളർത്തുമൃ​ഗങ്ങളുടെ വരെ രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News