Viral Video: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നായയെ വലിഞ്ഞുമുറുകിയിരിക്കുന്ന പെരുമ്പാമ്പിനെ. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.   

Written by - Ajitha Kumari | Last Updated : Nov 12, 2022, 08:41 AM IST
  • നായയെ വലിഞ്ഞുമുറുക്കിയിരിക്കുന്ന പെരുമ്പാമ്പിന്റെ വീഡിയോ വൈറൽ
  • നായയെ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പെരുമ്പാമ്പ്
Viral Video: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയിൽ പലപ്പോഴും വരുന്ന വീഡിയോകൾ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഒരിക്കലും കാണാൻ കഴിയാത്ത തരത്തിലുള്ളതാണ്.  ഇവിടെ കാണുന്ന വീഡിയോകൾ നമ്മെ പലപ്പോഴും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ഒപ്പം കണ്ണ് നനയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്.  ഇവിടെ ചിലപ്പോൾ കഴുകൻ ഒരു പെൺകുട്ടിയെ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റു ചിലപ്പോൾ സിംഹം ഇരയെ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോകൾ ശരിക്കും വൈറലാകാറുണ്ട്.  എന്തിനേറെ പാമ്പും കീരിയും തമ്മിലുള്ള പലതരത്തിലുള്ള പോരാട്ടമാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ ഒരു നായയെ വിഴുങ്ങാനുള്ള തയ്യാറെടുപ്പ് നടത്തുന്ന  പെരുമ്പാമ്പിന്റെ വീഡിയോയാണ്. ഇതിൽ പെരുമ്പാമ്പ് നായയെ ജീവനോടെ പിടിച്ചു വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ്.  വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും സംശയം വേണ്ട.  

Also Read: Viral Video: കുരങ്ങിനെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പ്.. രക്ഷക്കെത്തി വാനരപ്പട.. പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നായ സുഖമായി അലയുന്നത്.  പെട്ടെന്നാണ് ഇത് ചെന്ന് ഒരു പെരുമ്പാമ്പിന്റെ മുന്നിൽ പെടുന്നത്.  വിശന്ന് ഇരതേടി അലയുന്ന പെരുമ്പാമ്പിന്റെ അടുത്ത് നായ ചെന്നുപെട്ടാൽ എന്തു സംഭവിക്കും എന്ന കാര്യം പിന്നെ പറയണ്ടല്ലോ.  പെരുമ്പാമ്പ് നായയെ വിഴുങ്ങാനായി ചുറ്റിവിരിയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  നായ രക്ഷപ്പെടാനായി  കഠിനമായി ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാം പക്ഷെ ഒരു രക്ഷയുമില്ലായിരുന്നു. 

Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ

നായയെ പൂർണമായി വലിഞ്ഞുമുറുകിയ ശേഷം അതിനെ വിഴുങ്ങാനായി ഒരുങ്ങുകയായിരുന്നു പെരുമ്പാമ്പ് പെട്ടെന്നാണ് അവിടെ ഒരു യുവാവ് എത്തിയത്.  ഇയാൾ നായയെ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വിടുവിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  എന്നിട്ടും വിടാൻ തയ്യാറാകാതെ വീണ്ടും വീണ്ടും വരിഞ്ഞു മുറുകുകയാണ് പെരുമ്പാമ്പ്. ഒടുവിൽ പെരുമ്പാമ്പിന്റെ തല കൈകൊണ്ട് പിടിച്ചശേഷമാണ് ആ യുവാവ് നായയെ രക്ഷപ്പെടുത്തിയത്.  വീഡിയോ കാണാം... 

Also Read: വധുവിന്റെ കൈപിടിക്കാൻ വന്ന വരനെ കളിപ്പിച്ച് ഭാര്യാ സഹോദരി..! വീഡിയോ വൈറൽ

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ നിരവധി പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഈ വീഡിയോ Flash (HOREE LAL) എന്ന പേരിലുള്ള യൂട്യൂബ് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും എപ്പോൾ എവിടെ നിന്നുള്ളതാണെന്ന് അറിയില്ല. വീഡിയോയ്ക്ക് 23k വ്യൂസ് ലഭിച്ചിട്ടുണ്ട്. ഒപ്പം നിരവധി ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News