Girl Stunt Video: നിങ്ങൾ ഒരുപാട് സ്റ്റണ്ട് വീഡിയോകൾ കണ്ടിട്ടുണ്ടാകും. സ്റ്റണ്ട് നടത്തി ആളുകളുടെ പ്രശംസ പിടിച്ചുപറ്റുക എന്നത് ചിലര്‍ക്ക് ഹരമാണ്. അതിനായി അവര്‍ എത്ര കഠിന പ്രയത്നവും ചെയ്യാന്‍ തയ്യാറാണ്.
ഇത്തരം അതിശയിപ്പിക്കുന്ന സ്റ്റണ്ടുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണമല്ല എങ്കിലും സര്‍ക്കസിലും നമ്മെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാറുണ്ട്. സ്റ്റണ്ട് ചെയ്യാന്‍ ആളുകൾക്ക് വളരെയധികം പരിശീലനം വേണം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍, മാത്രമേ അവർക്ക് അതിശയകരമായ സ്റ്റണ്ടുകൾക്ക് ചെയ്യാന്‍ സാധിക്കൂ.
ഇപ്പോഴിതാ വീണ്ടും ഒരു സർക്കസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിൽ സ്റ്റണ്ട് നടത്തുന്നത് ഒരു പെണ്‍കുട്ടിയാണ്. പെൺകുട്ടി വായുവിൽ പറന്നുയര്‍ന്ന് അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നതായി കാണാം. പെൺകുട്ടിയുടെ സ്റ്റണ്ടിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വളരെ പെട്ടനാണ് വൈറലായി മാറിയത്.
Also Read: Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍
പെൺകുട്ടിയുടെ അപകടകരമായ സ്റ്റണ്ട്
സർക്കസിന്റെ ഈ വീഡിയോയിൽ, ധാരാളം പെൺകുട്ടികൾ വെള്ള വസ്ത്രം ധരിച്ച് ഊഞ്ഞാലിൽ ആടുന്നതായി കാണാം. തുടക്കത്തില്‍ പതിയെ ഊഞ്ഞാലാടുന്ന അവര്‍ പിന്നീട് വേഗം കൂട്ടുന്നു. ഊഞ്ഞാലാടി ഉയരത്തില്‍ എത്തുമ്പോള്‍ അവരില്‍ ഏറ്റവും മുന്പില് നില്ക്കുന്ന പെണ്‍കുട്ടി വായുവിലേയ്ക്ക് എടുത്തു ചാടുകയാണ്. വായുവിലൂടെ പറന്ന് മുന്‍പിലുള്ള സ്ലൈഡറിന് സമീപം എത്തുന്നു. പിന്നീട് സ്ലൈഡറിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുന്നു. ഈ വിസ്മയ കാഴ്ച കണ്ട് അമ്പരന്നിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.
സർക്കസിലെ ഈ വിസ്മയ കാഴ്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ സാഹസികതയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
വീഡിയോ കാണാം : -
പെൺകുട്ടിയുടെ സ്റ്റണ്ടുകൾ കണ്ടാൽ നിങ്ങളും അത്ഭുതപ്പെടും. എന്നാല്‍ ഈ വീഡിയോ എവിടെ നിന്നാണ് എന്ന് കൂടുതൽ അറിവായിട്ടില്ല. adrenalineblast എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ എത്രമാത്രം ജനപ്രിയമായി എന്ന് അതിന് ലഭിക്കുന്ന ലൈക്കുകളില്നിന്നും മനസിലാക്കാം. വീഡിയോ ഇതുവരെ 84 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...