Viral Video: എന്താണോ ഈ നോക്കുന്നെ!!! കുരങ്ങന്റെ പത്രം വായന വൈറലാകുന്നു

Viral Video: വീട്ടിൽ വളർത്തുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 02:03 PM IST
  • പത്രങ്ങളുടെ നടുക്കിരുന്ന് അവ വായിക്കുന്ന കുരങ്ങൻ കൗതുകം തന്നെയാണ്.
  • naturre, animals_being_epic എന്നീ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയാണിത്.
  • നിരവധി പേർ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.
Viral Video: എന്താണോ ഈ നോക്കുന്നെ!!! കുരങ്ങന്റെ പത്രം വായന വൈറലാകുന്നു

കൂട്ടമായാണ് സാധാരണയായി കുരങ്ങുകൾ ജീവിക്കുന്നവയാണ്. എന്നാൽ ചിലർ ഇവയെ വീട്ടിൽ വളർത്താറുണ്ട്. അങ്ങനെ വളർത്തുന്ന കുരങ്ങുകളുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വീഡിയോകളിലാണ് കൂടുതലും കുരങ്ങന്മാരെ വീട്ടിൽ വളർത്തുന്നത് കണ്ടിട്ടുള്ളത്. മനുഷ്യർ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ട്. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുക. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗ‍ർഭകാലം. 

വീട്ടിൽ വളർത്തുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനൊപ്പം ഒരാളെയും വീഡിയോയിൽ കാണാം. വീഡിയോയിൽ കാണുന്നയാൾ സോഫയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. സോഫയിൽ വെറെ കുറെ പത്രങ്ങളും കിടപ്പുണ്ട്. പത്രങ്ങളുടെ നടുക്കിരുന്ന് അവ വായിക്കുന്ന കുരങ്ങൻ കൗതുകം തന്നെയാണ്. മനുഷ്യർ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും ഇവയ്ക്കും ചെയ്യാൻ കഴിയും. വളരെ ബുദ്ധിമാനായ മൃ​ഗം കൂടിയാണ് കുരങ്ങൻ. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animals Being Epic (@animals_being_epic)

Also Read: Viral Video: തടാകത്തിൽ താറാവുകളുടെ പ്രണയ നൃത്തം; വീഡിയോ വൈറൽ

 

ഏതായാലും ഇവിടെ തന്റെ ഉടമയ്ക്കൊപ്പം ഇരുന്ന് പത്രം വായിക്കുന്ന കുരങ്ങൻ വൈറലാണ്. പത്രത്തിലെ ചിത്രങ്ങളൊക്കെ മറിച്ച് നോക്കുകയാണ് ഈ വിരുതൻ. naturre, animals_being_epic എന്നീ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയാണിത്. നിരവധി പേർ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News