Viral Video: നായ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു നായയുടെ വീഡിയോയാണ്.  അതായത് സംസാരിക്കുന്ന ഒരു നായ.  വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.  

Written by - Ajitha Kumari | Last Updated : Oct 18, 2022, 02:40 PM IST
  • സോഷ്യൽ മീഡിയയിൽ നായയുമായി ബന്ധപ്പെട്ട രസകരമായ ഒരു വീഡിയോ വൈറലാകുകയാണ്
  • നായയുടെ സംസാരമാണ് വിഷയം
  • രസകരമായ വീഡിയോ നിങ്ങൾക്കും ഇഷ്ടമാകും
Viral Video: നായ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Viral Video: കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു നായയുടെ വീഡിയോ വളരെയധികം വൈറലാകുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോയിൽ നായ തന്റെ യജമാനത്തി പറയുന്ന പോലെ പറയുന്നതാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.  അതായത് നായക്കൊപ്പം നിൽക്കുന്ന പെൺകുട്ടി മുകളിലോട്ട് നോക്കി 'ഹലോ' എന്ന് പറയുന്നത് ആവർത്തിക്കുകയാണ് നായകുട്ടൻ. പെൺകുട്ടി ഹലോ പറഞ്ഞതിന് ശേഷം നായ അതേ വാക്ക് ആവർത്തിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇത് വായിക്കുമ്പോൾ 'തള്ള്' കുറച്ചു കൂടിപ്പോയില്ലെന്ന് നിങ്ങൾക്ക് തോന്നാമെങ്കിലും വീഡിയോ കണ്ടാൽ മാത്രമേ അതിന്റെ വാസ്തവം നിങ്ങൾക്ക് മനസിലാകൂ.  വീഡിയോക്ക് നെറ്റിസൺസ് വളരെയധികം ലൈക്ക് ചെയ്യുകയും ധാരാളം കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

Also Read: Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ ഒരു യുവതി തന്റെ വളർത്തുനായയ്‌ക്കൊപ്പം പാർക്കിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാണ് കഴിയും. രണ്ടുപേരും മുകളിലേക്ക് എന്തിനേയോ നോക്കി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പെട്ടെന്ന് ആ യുവതി  'ഹലോ' എന്ന് പറയുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  സെഹ്‌സാൻ സംഭവിച്ചത് കണ്ടാൽ നിങ്ങൾ അമ്പരന്ന് വാ തുറന്നു പോകും.  അതായത് ആ യുവതി ഹലോ പറഞ്ഞതിന് ശേഷം അത് ആവർത്തിക്കുന്ന നായയെയാണ് പിന്നെ നിങ്ങൾ കാണുന്നത്. ശ്രദ്ധിച്ചു കേട്ട് നോൽക്കൂ.  ഇത് കേട്ട യുവതി ചിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കേൾക്കാൻ കഴിയും.  വീഡിയോ കാണാം.

Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ

നായയുടെ രസകരമായ ഈ വീഡിയോ @buitengebieden എന്ന ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉടൻതന്നെ വൈറലാകുകയാണ്. നിരവധി കമന്റുകളും ലൈക്കുകളുമൊക്കെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  വീഡിയോയ്ക്ക് ഇതുവരെ 1.5 M വ്യൂസും 34 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News