Viral Video : ടോം ആന്റ് ജെറി; പൂച്ചയെ പേടിപ്പിച്ച് വട്ടംകറക്കി കുഞ്ഞൻ എലി, വീഡിയോ വൈറൽ

Viral Cat and Mouse Fight Video : സ്ട്രീറ്റ് ഫുഡ് ടിവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 05:47 PM IST
  • സ്ട്രീറ്റ് ഫുഡ് ടിവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇപ്പോൾ പൂച്ചയെ പേടിപ്പിക്കുന്ന ചില എലികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്
  • ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Viral Video : ടോം ആന്റ് ജെറി; പൂച്ചയെ പേടിപ്പിച്ച് വട്ടംകറക്കി കുഞ്ഞൻ എലി, വീഡിയോ വൈറൽ

സാമൂഹിക മാധ്യങ്ങളിൽ വൈറൽ വീഡിയോകൾക്ക് ആരാധകർ ഏറെയുണ്ട്. ഇത്തരം വിഡിയോകൾ ആളുകളെ ചിരിപ്പിക്കുകയും, കരയിക്കുകയും, അത്ഭുതപ്പെടുത്തുകയും ഒക്കെ ചെയ്യാറുണ്ട്, സമയം പോകാനും ജോലിയിലെ സമ്മർദ്ദം കുറയ്ക്കാനും, മനസിലെ ടെൻഷൻ കുറയ്ക്കാനും ഒക്കെ ഇത്തരത്തിലുള്ള വീഡിയോകൾ ആളുകൾ കാണാറുണ്ട്. ഇത്തരം വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം വളരെ കൂടുതലാണ്, പ്രത്യേകിച്ചും പൂച്ചകളുടെയും, പട്ടികളുടെയും ഒക്കെ വീഡിയോകൾക്കാണ് ആരാധകർ കൂടുതലുള്ളത്. ഇവയുടെ സ്വഭാവവും കുസൃതിയും കള്ളത്തരവും ഒക്കെയാണ് ഇതിന് കാരണം. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വീഡിയോ ഫേസ്‌ബുക്കിൽ ആളുകളെ നിർത്താതെ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഇതൊരു എലിയുടെയും പൂച്ചയുടെയും വീഡിയോയാണ്. ഇരപിടിയന്മാരാണ് പൂച്ചകൾ. പൂച്ചകളുടെ പ്രധാന ഭക്ഷണം എലിയും അണ്ണനും മീനും ഒക്കെയാണ്. പൂച്ചകൾ ആരെയും അധികം പേടിക്കാത്ത ഒരു ജീവിയാണ്. പലപ്പോഴും എലികൾ പൂച്ചകളെ പറ്റിച്ചാണ് രക്ഷപ്പെടാറുള്ളത്. പക്ഷെ പൂച്ചകൾ എലികളെ പേടിക്കാറേയില്ല. കൂടാതെ എലികളുടെ ശല്യം കുറയ്ക്കാനും പലപ്പോഴും പൂച്ചകളെ വളർത്താറുണ്ട്. എന്നാൽ ഇപ്പോൾ പൂച്ചയെ പേടിപ്പിക്കുന്ന ചില എലികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് കണ്ട് ആളുകൾ അതിശയപ്പെട്ടിരിക്കുകയാണ്. പൂച്ചകളെ എലികൾ ഇങ്ങനെ പേടിക്കുമോയെന്നാണ് ചിലരുടെ സംശയം.

ALSO READ: Viral Video: കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞ് പാമ്പ്, അലറി വിളിച്ച് കുട്ടി - വീഡിയോ കണ്ടാൽ ഞെട്ടും!

സ്ട്രീറ്റ് ഫുഡ് ടിവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ആദ്യം ഒരു പൂച്ച എലിയെ നോക്കിയിരിക്കുന്നതും, എലി തറയിൽ കിടന്നുരുളുന്നതും കാണാം. എന്നാൽ ഏലി തന്റെ `നേരെ ഉരുണ്ടു വരുന്നത് കാണുന്ന പൂച്ച പേടിച്ച് ചാടി മാറുകയാണ്. കൂടാതെ ഇതേ വിഡിയോയിൽ ഒരു എലിഒരു പൂച്ചയെ ഇട്ട് ഓടിക്കുന്നതും കാണാം. ഇടയ്ക്ക് പൂച്ച തിരിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എലി തിരിച്ച് വരുമ്പോൾ വീണ്ടും പൂച്ച പേടിച്ച് ഓടുകയാണ്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News