Viral Video: ഇത് ഇലയല്ല! എന്റെ ചെവിയാ...നായയുടെ ചെവി തിന്നാൻ നോക്കുന്ന ആട്ടിൻകുട്ടി

നായയുടെ ചെവി തിന്നാൻ ശ്രമിക്കുന്ന ആട്ടിൻകുട്ടിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. സോഫയിൽ കിടക്കുന്ന നായയുടെ അടുത്തേക്ക് ആട്ടിൻകുട്ടി വന്ന് അതിന്റെ ചെവി തിന്നാൻ ശ്രമിക്കുന്ന വീഡിയോ വളരെ രസകരമാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 05:06 PM IST
  • സോഫയിൽ കിടക്കുന്ന നായയുടെ അടുത്തേക്ക് ആട്ടിൻകുട്ടി വന്ന് അതിന്റെ ചെവി തിന്നാൻ ശ്രമിക്കുന്ന വീഡിയോ വളരെ രസകരമാണ്.
  • ഇല തിന്നുന്ന പോലെ നായയുടെ ചെവിയും തിന്നാൻ ശ്രമിക്കുകയാണ് ആട്ടിൻകുട്ടി.
  • ആദ്യം അനങ്ങാതെ കിടന്നിരുന്ന നായ പിന്നീട് എഴുന്നേറ്റ് ആട്ടിൻകുട്ടിയെ നക്കുന്നതും വീഡിയോയിൽ കാണാം.
Viral Video: ഇത് ഇലയല്ല! എന്റെ ചെവിയാ...നായയുടെ ചെവി തിന്നാൻ നോക്കുന്ന ആട്ടിൻകുട്ടി

വീട്ടിൽ വളർത്തുന്ന പൂച്ചകളും നായകളും തമ്മിലുള്ള രസകരമായ വീഡിയോകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. മിക്കവാറും ആളുകൾ ഈ രണ്ട് മൃ​ഗത്തെയും വീട്ടിൽ വളർത്താറുണ്ട്. ചിലപ്പോൾ ഇവ തമ്മിൽ നല്ല പൊരിഞ്ഞ അടി നടക്കും. ചിലപ്പോൾ ഇവർ വലിയ സുഹൃത്തുക്കളായിരിക്കും. അത്തരത്തിലുള്ള നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത്തരം വീഡിയോകൾ പെട്ടെന്ന് വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു രസകരമായ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

ഇവിടെ ഒരു ആട്ടിൻകുട്ടിയും നായയും തമ്മിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. നായയുടെ ചെവി തിന്നാൻ ശ്രമിക്കുന്ന ആട്ടിൻകുട്ടിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. സോഫയിൽ കിടക്കുന്ന നായയുടെ അടുത്തേക്ക് ആട്ടിൻകുട്ടി വന്ന് അതിന്റെ ചെവി തിന്നാൻ ശ്രമിക്കുന്ന വീഡിയോ വളരെ രസകരമാണ്. ഇല തിന്നുന്ന പോലെ നായയുടെ ചെവിയും തിന്നാൻ ശ്രമിക്കുകയാണ് ആട്ടിൻകുട്ടി. ആദ്യം അനങ്ങാതെ കിടന്നിരുന്ന നായ പിന്നീട് എഴുന്നേറ്റ് ആട്ടിൻകുട്ടിയെ നക്കുന്നതും വീഡിയോയിൽ കാണാം. ഇവയുടെ അടുത്തായി ഒരു മനുഷ്യൻ ഇരുന്ന് പോൺ ചെയ്യുന്നതും വീഡിയോയിലുണ്ട്. 

 

Also Read: Viral video: ഫുട്ബോൾ കൊണ്ട് അമ്മാനമാടുന്ന പയ്യൻ; 'മിനി റൊണാൾഡോ'യെന്ന് സമൂഹ മാധ്യമങ്ങൾ

Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചതാണ് ഈ ആട്ടിൻകുട്ടിയുടെയും നായയുടെയും വീഡിയോ. രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ ഈ വീഡിയോ കാണുകയും 10.7k ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് ഒരു ഇലയല്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 12 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. 

Viral Video: കനത്ത മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാർ യാത്രക്കാർ- വൈറൽ വീഡിയോ

വൈറൽ വീഡിയോ: ഒരു ഹോളിവുഡ് ആക്ഷൻ സിനിമയിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് തോന്നും. എന്നാൽ, ഇത് സിനിമയിൽ നിന്നുള്ള ആക്ഷൻ രം​ഗമോ സർവൈവൽ ത്രില്ലറോ അല്ല. ദക്ഷിണ ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് ഒരു കാർ ഡ്രൈവർ ഭയാനകമായ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണിത്.

ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഹൈവേയ്ക്ക് സമീപമുള്ള ഒരു മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. കാർ ഡ്രൈവർക്ക് കഴിയുന്നത്ര വേഗത്തിൽ രക്ഷപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

ഭാഗ്യവശാൽ, കാർ തുരങ്കത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നിറയുന്നതും മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് പതിക്കുന്നതും കാണാം. കാറിന് തൊട്ടുപുറകിലാണ്  മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങൾ വന്ന് പതിച്ചത്. കാർ നീങ്ങുന്നതിനൊപ്പം മണ്ണും പാറക്കഷ്ണങ്ങളും പിന്നാലെ വരുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെ ഭയപ്പെടുത്തുന്ന ദൃശ്യമാണിത്. 

നൗ ദിസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ആക്ഷൻ സിനിമയിൽ നിന്ന് നേരിട്ടുള്ള ദൃശ്യമാണെന്ന് തോന്നുമെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്ന് ഒരു ഡ്രൈവർ തുരങ്കത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News