Viral Video: തടാകത്തിൽ നീന്തുന്നയാളെ ആക്രമിക്കുന്ന ചീങ്കണ്ണി; കയ്യിൽ കടിയേറ്റിട്ടും അയാൾ ചെയ്തത് കണ്ടോ

Viral video: 2021-ൽ ദ സൺ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ 52 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 03:59 PM IST
  • ബ്രസീലിലെ ഒരു തടാകത്തിൽ നീന്തുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
  • എന്നാൽ, പെട്ടെന്ന് തന്നെ ഒരു ചീങ്കണ്ണി ഇയാളുടെ അടുത്തേക്ക് നീന്തിയെത്തി
  • ചീങ്കണ്ണി ഇയാളെ ആക്രമിക്കാനായി പിന്തുടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം
Viral Video: തടാകത്തിൽ നീന്തുന്നയാളെ ആക്രമിക്കുന്ന ചീങ്കണ്ണി; കയ്യിൽ കടിയേറ്റിട്ടും അയാൾ ചെയ്തത് കണ്ടോ

വൈറൽ വീഡിയോ: വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. ഇതിൽ വളരെ അപകടകരമായ വീഡിയോ ദൃശ്യങ്ങളും കാണാം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തടാകത്തിൽ നീന്തുകയായിരുന്ന ഒരാളെ ചീങ്കണ്ണി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 2021-ൽ ദ സൺ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ 52 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്. ഹൃദയം സ്തംഭിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ബ്രസീലിലെ ഒരു തടാകത്തിൽ നീന്തുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ, പെട്ടെന്ന് തന്നെ ഒരു ചീങ്കണ്ണി ഇയാളുടെ അടുത്തേക്ക് നീന്തിയെത്തി. ചീങ്കണ്ണി ഇയാളെ ആക്രമിക്കാനായി പിന്തുടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആ മനുഷ്യൻ കഴിയുന്നത്ര വേഗത്തിൽ കരയിലേക്ക് നീന്തുന്നുണ്ട്. പക്ഷേ, അടുത്ത നിമിഷം ചീങ്കണ്ണി ആ മനുഷ്യന്റെ കയ്യിൽ കടിച്ചു. ആ വ്യക്തി ഏറെ കഷ്ടപ്പെട്ട് വീണ്ടും നീന്തുമ്പോൾ ചീങ്കണ്ണി നീന്തി വന്ന് അയാളെ വീണ്ടും ആക്രമിക്കുന്നത് കാണാം.

ചീങ്കണ്ണി അയാളെ വരിഞ്ഞ് മുറുക്കാൻ ശ്രമിക്കുന്നതായി കാണാം. ഒരു നിമിഷം ചീങ്കണ്ണിയും മനുഷ്യനും ചെറിയ കുമിളകൾ മാത്രം ബാക്കിയാക്കി വെള്ളത്തിന് അടിയിലേക്ക് പോയി. ഉടനെ ചീങ്കണ്ണിയും മനുഷ്യനും വെള്ളത്തിന് മുകളിലേക്ക് വരികയും ചെയ്തു. ആ മനുഷ്യൻ കരയിലേക്ക് അടുക്കാറായതായി വീഡിയോയിൽ കാണാം. അത്ഭുതകരമെന്ന് പറയട്ടെ, ആ മനുഷ്യൻ രക്ഷപ്പെട്ട് കരയിലെത്തി. പക്ഷേ, അയാളുടെ കയ്യിൽ മുറിവേറ്റിരുന്നു. കയ്യിലെ മുറിവിൽ നിന്ന് രക്തം വരുന്നത് അയാൾ പരിശോധിക്കുന്നത് കാണാം. എന്നാൽ, സാരമുള്ള പരിക്കല്ലെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News