ഏഴ് ബോട്ടിൽ വോഡ്ക ലൈവായി കുടിച്ചു,ചൈനീസ് സോഷ്യൽ മീഡിയ താരം മരിച്ചു

സോഷ്യൽ മീഡിയയിൽ ഡ്രിങ്കിംഗ് ചാലഞ്ച് എന്ന് പറഞ്ഞാണ് സാൻകിയാംഗേ മദ്യപാനം തുടങ്ങിയത്. മെയ് 16 ന് പുലർച്ചെ ഒരു മണിക്കാണ്  സാൻകിയാംഗേ " തൻറെ ചാലഞ്ച് ആരംഭിച്ചത്

Written by - Zee Malayalam News Desk | Last Updated : May 28, 2023, 10:18 AM IST
  • സോഷ്യൽ മീഡിയയിൽ ഡ്രിങ്കിംഗ് ചാലഞ്ച് എന്ന് പറഞ്ഞാണ് സാൻകിയാംഗേ മദ്യപാനം തുടങ്ങിയത്
  • 30% മുതൽ 60% വരെയാണ് ബൈജിയുവിലെ ആൽക്കഹോൾ അളവ്
  • ഇതിന് മുൻപും മദ്യപാനം സംബന്ധിച്ച പോസ്റ്റുകൾ സാൻഗിയോ പങ്ക് വെക്കാറുണ്ടായിരുന്നു
ഏഴ് ബോട്ടിൽ വോഡ്ക ലൈവായി കുടിച്ചു,ചൈനീസ് സോഷ്യൽ മീഡിയ താരം മരിച്ചു

ബെയ്ജിംഗ്: സോഷ്യൽ മീഡിയയിലെ റീച്ചിനായി ഏതറ്റം വരെയും പോകുമെന്ന് അവസ്ഥയിലാണ് ഒരു കൂട്ടം പേർ. അതിനായി എന്തും ചെയ്യും എന്ന ഘട്ടത്തിലേക്ക് എത്തി ചേർന്നിരിക്കുന്നു. അത്തരമൊരു ദാരുണ സംഭവമാണ്  "സാൻകിയാംഗേ" എന്ന 34 കാരൻറെ മരണത്തിലേക്ക് എത്തിച്ചത്.  34 കാരനായ സാൻകിയാംഗേ "ചൈനീസ് വോഡ്ക" എന്ന് അറിയപ്പെടുന്ന ഏഴ് കുപ്പി ബൈജിയു ലൈവായി കുടിച്ച് തീർത്ത് ഒടുവിൽ മരണത്തിന് കീഴങ്ങുകയായിരുന്നു. 

സോഷ്യൽ മീഡിയയിൽ ഡ്രിങ്കിംഗ് ചാലഞ്ച് എന്ന് പറഞ്ഞാണ് സാൻകിയാംഗേ മദ്യപാനം തുടങ്ങിയത്. മെയ് 16 ന് പുലർച്ചെ ഒരു മണിക്കാണ്  സാൻകിയാംഗേ " തൻറെ ചാലഞ്ച് ആരംഭിച്ചത്. എത്രമാത്രം കുടിച്ചു എന്ന് അറിയില്ലെന്നും എന്നാൽ താൻ നോക്കുമ്പോൾ നാലാമത്തെ കുപ്പി സാൻ അകത്താക്കുകയായിരുന്നെന്നും അദ്ദേഹത്തിൻറ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: എന്താണ് "ഡിസീസ് എക്സ്"? കോവിഡിനേക്കാൾ വലിയ മഹാമാരി വരുന്നു, മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

30% മുതൽ 60% വരെയാണ് ബൈജിയുവിലെ ആൽക്കഹോൾ അളവ്. ലൈവ് കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം സാൻഗിയോ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അമിത മദ്യപാനം മൂലമാണ് അദ്ദേഹം മരിച്ചതെന്നും അന്നു രാവിലെ സംസ്‌കരിച്ചെന്നും ഷാങ്‌യു ന്യൂസ് സ്ഥിരീകരിച്ചു. ചൈനീസ് സോഷ്യൽ മീഡിയ ആപ്പിലായിരുന്നു സാൻകിയോയുടെ ചാലഞ്ച്. ചാലഞ്ചിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും പരാജയപ്പെടുന്നവർക്ക് ശിക്ഷകളും ഇതിൽ കാഴ്ചക്കാരിൽ നിന്നും സ്ഥിരമാണ്.

ഇതിന് മുൻപും മദ്യപാനം സംബന്ധിച്ച പോസ്റ്റുകൾ സാൻഗിയോ പങ്ക് വെക്കാറുണ്ടായിരുന്നു. ഇതിന് പലതവണ ഇയാളെ ആപ്പിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു.എന്നാൽ പുതിയ അക്കൗണ്ടുകൾ തുറന്ന് അദ്ദേഹം നിരോധനം മറികടക്കുക പതിവായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News