റഷ്യ എന്ന ശക്തനായ എതിരാളിക്ക് മുന്നിൽ അതിശയകരമായ ചെറുത്തു നിൽപ്പാണ് യുക്രൈൻ നടത്തുന്നത്. യുക്രൈനിന് മേൽ റഷ്യയുടെ സൈനിക അധിനിവേശം തുടങ്ങിയ ശേഷമാണ് യുക്രൈൻ ഇത്രയധികം ലോക ശ്രദ്ധ ആകർകര്‍ഷിക്കാൻ തുടങ്ങിയത്. റഷ്യയെന്ന ലോക ശക്തിയെ പോലും വെല്ലുവിളിക്കാൻ തയ്യാറായ ആ രാജ്യത്തിന്‍റെ ധീരതയാണ് ഇന്ന് വമ്പൻ രാജ്യങ്ങൾ പോലും അത്ഭുതത്തോടെ നോക്കുന്നത്. എന്നാൽ യുക്രൈനിന്റെ ചരിത്രം പരിശോധിച്ചാൽ അതിൽ അത്ഭുതപ്പേടേണ്ടതില്ല എന്ന് മനസിലാക്കാം. കാരണം ലോകം കീഴടക്കിയവരുടെ നാടാണ് യുക്രൈൻ . യൂറോപ്പിന്റെ അന്നദാതാവായാണ് യുക്രൈൻ അറിയപ്പെടന്നത്. റഷ്യ കഴിഞ്ഞാല്‍ യൂറോപ്യന്‍ മേഖലയിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രൈൻ. അക്കൂട്ടത്തില്‍ ടെക്‌നോളജി മേഖലയ്ക്ക് യുക്രൈൻ നല്‍കിയ സംഭാവനകളും വളരെ വലുതാണ്. അവയില്‍ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ് ആപ്പ് മുതല്‍ പേപാല്‍ വരെയുണ്ട്.
ലോകമെങ്ങും ജനപ്രീതി നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് ഇന്ന് ഫെയ്‌സ്ബുക്കിനു കീഴിലാണ്. എന്നാൽ യുക്രൈനിയനായ ജാന്‍ കൗം ആണ് വാട്സാപ്പിന്റെ സ്ഥാപകനെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. 1976ല്‍ കീവില്‍ ജനിച്ച അദ്ദേഹം ഫാസ്റ്റിവിലാണ് വളര്‍ന്നത്. 16-ാം വയസില്‍ അദ്ദേഹം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. തന്റെ 18-ാമത്തെ വയസ്സിലാണ് ജാന്‍ പ്രോഗ്രാമിങ് പഠിക്കാന്‍ തീരുമാനിച്ചത്. അതിനായി സാന്‍ ജോസ് സ്‌റ്റേറ്റ് യുണിവേഴ്‌സിറ്റിയില്‍ ചേരുകയും അതിനൊപ്പം തന്നെ എണസ്റ്റ് ആന്‍ഡ് യങില്‍ ജോലി നേടുകയും ചെയ്തു. ബ്രയന്‍ ആക്ടനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. ഇരുവരും ചേര്‍ന്നാണ് പിന്നീട് വാട്‌സ് ആപ്പിന് തുടക്കമിട്ടത്.
യുക്രെയിനിലെ കീവില്‍ ജനിച്ച മറ്റൊരു ടെക്‌നോളജി പ്രേമിയായ മാക്‌സ് ലെവ്ചിന്‍ തുടക്കമിട്ട സ്ഥാപനമാണ് പേപാല്‍. 1997ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്ത ശേഷമായിരുന്നു അദ്ദേഹം പേപാല്‍ സ്ഥാപിച്ചത്. 1995ല്‍ അദ്ദേഹവും സഹപാഠികളും ചേര്‍ന്ന് സ്‌പോര്‍ട്‌സ്‌നെറ്റ് ന്യൂ മീഡിയ എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. 1998ല്‍ കണ്‍ഫിനിറ്റി എന്ന പേരിലാണ് പണക്കൈമാറ്റത്തിനായി സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്. എന്നാല്‍ അതു വിജിയിക്കാത്തതിനാൽ കമ്പനി 1999ല്‍ പേപാല്‍ എന്ന പേരില്‍ പുതുക്കി അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പേപാല്‍, എക്‌സ്.കോം എന്നൊരു കമ്പനിയുമായി ലയിപ്പിക്കുകയായിരുന്നു.
ഫോട്ടോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്‌നാപ് ഏറ്റെടുത്ത, ഫൊട്ടോഗ്രഫി കമ്പനിയായ ലുക്‌സെറി സ്ഥാപിച്ചത് യുക്രൈനിയനായ യൂറി മൊണാസ്റ്റിര്‍ഷിന്‍ ആണ്. 2015ല്‍ ഏകദേശം 1,130 കോടി രൂപയ്ക്കാണ് ഈ കമ്പനി സ്‌നാപ്ചാറ്റ് ഏറ്റെടുത്തത്. ആഗോള തലത്തില്‍ ഏകദേശം 30 ദശലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്നു പറയുന്ന ആപ്പായ മാക്‌പോയ്ക്ക് തുടക്കമിട്ടതും ഒരു യുക്രൈൻക്കാരനാണ്. ക്ലീന്‍മൈമാക് എക്‌സ് എന്ന മാക്ഒഎസ് യൂട്ടിലിറ്റിയാണ് മാക്‌പോ നല്‍കുന്നത്. റഷ്യയുടെ ആക്രമണത്തിനു ശേഷവും തങ്ങളുടെ സേവനങ്ങള്‍ നിലയ്ക്കില്ലെന്ന് കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ ഒലക്‌സാണ്‍ഡര്‍ കൊസൊവന്‍ വ്യക്തമാക്കിയിരുന്നു. ഈ കമ്പനി തന്നെ കീവ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
ടൈപ്പിങ് സഹായിയായ ഗ്രാമര്‍ലിയാണ് യുക്രൈനില്‍ നിന്നു ആരംഭിച്ച വലിയ ടെക് സംരംഭങ്ങളിൽ മറ്റൊന്ന്. യുക്രൈൻക്കാരനായ മാക്‌സ് ലിറ്റ്‌വിന്‍, അലക്‌സ് ഷെവ്‌ചെങ്കോ, ഡ്മിട്രോ ലൈഡര്‍ എന്നിവര്‍ ചേര്‍ന്നാണ് 2009 ല്‍ ഇതു സ്ഥാപിക്കുന്നത്. ലോകമെമ്പാടുമുള്ള കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ആശ്രയിക്കുന്ന ആപ്പാണ് ഗ്രാമര്‍ലി. കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സികോയിലാണ് ഗ്രാമര്‍ലിയുടെ ആസ്ഥാന മന്ദിരമെങ്കിലും, അതിന്റെ പ്രധാനപ്പെട്ട ഡവലപ്പര്‍ ഓഫിസ് കീവിലാണ് പ്രവർത്തിക്കുന്നത്. റെവോള്‍ട്ട് എന്ന സാമ്പത്തിക-ടെക്‌നോളജി കമ്പനിയുടെ സ്ഥാപകനും മുഖ്യ ടെക്‌നോളജി ഓഫിസറുമായ വാള്‍ഡ് യാറ്റ്‌സെങ്കോ യുക്രൈനില്‍ ജനിച്ച് പിന്നീട് ബ്രിട്ടിഷ് പൗരത്വം നേടിയ വ്യക്തിയാണ്. റീഡിൽ, സ്പാര്‍ക്‌മെയില്‍ തുടങ്ങിയ സേവനങ്ങള്‍ക്കും യുക്രൈൻ ബന്ധമുണ്ട്. ഗൂഗിള്‍, ഫെയ്‌സ്ബു്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്കൊക്കെ യുക്രൈനില്‍ ഓഫീസുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...