UK-India Young Professionals Scheme: ഇന്ത്യക്കാർക്ക് 3,000 യുകെ വിസകൾ അനുവദിച്ച് ഋഷി സുനക്

ഈ പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് (UK-India Young Professionals Scheme) കീഴിൽ, രാജ്യം സന്ദർശിക്കാനും രണ്ട് വർഷം വരെ അവിടെ ജോലി ചെയ്യാനും യുവാക്കള്‍ക്ക് സാധിക്കും

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 01:28 PM IST
  • ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഇതോടെ തുറന്നു കിട്ടുന്നത്
UK-India Young Professionals Scheme: ഇന്ത്യക്കാർക്ക് 3,000 യുകെ വിസകൾ അനുവദിച്ച്  ഋഷി സുനക്

UK-India Young Professionals Scheme: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ  നേട്ടവുമായി ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകൾ.    ഇന്ത്യക്കാർക്കായി 3,000 യുകെ വിസകൾക്കാണ്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അനുമതി നല്‍കിയത്.

ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഇതോടെ തുറന്നു കിട്ടുന്നത്. കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്‍റ് മൊബിലിറ്റി സ്കീമിലൂടെയാണ്  (UK-India Migration and Mobility Partnership agreed) ഇത് നടപ്പാക്കുന്നത്.  ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ  രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു.

Also Read:  G20 Summit Update: യുക്രൈനിലെ വെടിനിർത്തലിന്‍റെയും നയതന്ത്രത്തിന്‍റെയും പാതയിലേക്ക് മടങ്ങണം, G20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

ഈ പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് (UK-India Young Professionals Scheme) കീഴിൽ, രാജ്യം സന്ദർശിക്കാനും രണ്ട് വർഷം വരെ അവിടെ ജോലി ചെയ്യാനും യുവാക്കള്‍ക്ക് സാധിക്കും. എന്നാല്‍, ഈ പദ്ധതിയുടെ കീഴില്‍ യുകെ വിസ ലഭിക്കാന്‍  ചില നിബന്ധനകള്‍ പാലിച്ചിരിയ്ക്കണം.
 
അതായത്, ഈ പദ്ധതിയിലൂടെ വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആഗ്രഹിക്കുന്നവര്‍  18 നും 30 നും ഇടയിൽ പ്രായമുള്ള ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർ ആയിരിക്കണം.  ഈ പദ്ധതിയിലൂടെ ഓരോ വര്‍ഷവും 3,000 വിസകൾ നൽകും. 

 പതിനേഴാമത്  ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഋഷി സുനകും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്കകമാണ് ഈ  പ്രഖ്യാപനം വന്നത് എന്നത് ശ്രദ്ധേയമാണ്.  കഴിഞ്ഞ മാസം ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

"ഇന്ന് യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം സ്ഥിരീകരിച്ചു, 18-30 വയസ് പ്രായമുള്ള ബിരുദ-വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ എത്താനും 2 വർഷം വരെ ഇവിടെ ജോലി ചെയ്യാനുമായി  3,000 വിസകള്‍ വാഗ്ദാനം ചെയ്യുന്നു," യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ. കുറിച്ചു. 

യോഗ്യതയോ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളോ ഇല്ലാത്ത യൂത്ത് മൊബിലിറ്റി സ്കീമിൽ നിന്ന് വ്യത്യസ്തമായി, യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴില്‍  അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് തുല്യമായ ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കുകയും  ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.  

ഈ പദ്ധതിയിലൂടെ വിസ നേടാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.  യോഗ്യതാ ആവശ്യകതകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News