UK: Red Listല്‍ മുപ്പതിലധികം രാജ്യങ്ങള്‍, ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ ബ്രിട്ടന്‍

രാജ്യത്ത്  Covid വ്യാപനം  തീവ്രമായതോടെ പ്രതിരോധ നടപടികള്‍  ശക്തമാക്കി ബ്രിട്ടന്‍ ...  മുപ്പതിലധികം  രാജ്യങ്ങളുടെ പട്ടിക 'റെഡ് ലിസ്റ്റ്' തയ്യാറാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 07:05 PM IST
  • Covid വ്യാപനം തീവ്രമായതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി ബ്രിട്ടന്‍ ...
  • 33 രാജ്യങ്ങളുടെ പട്ടിക 'റെഡ് ലിസ്റ്റ്' തയ്യാറാക്കി. പട്ടികയിലുള്ള ഈ രാജ്യങ്ങളില്‍ നിന്ന് UKയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
  • വൈറസ് വ്യാപനം നിയന്ത്രിയ്ക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി
UK: Red Listല്‍  മുപ്പതിലധികം രാജ്യങ്ങള്‍, ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ ബ്രിട്ടന്‍

UK: രാജ്യത്ത്  Covid വ്യാപനം  തീവ്രമായതോടെ പ്രതിരോധ നടപടികള്‍  ശക്തമാക്കി ബ്രിട്ടന്‍ ...  മുപ്പതിലധികം  രാജ്യങ്ങളുടെ പട്ടിക 'റെഡ് ലിസ്റ്റ്' തയ്യാറാക്കി.

പട്ടികയിലുള്ള ഈ  രാജ്യങ്ങളില്‍ നിന്ന് UKയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 10 ദിവസത്തേക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വൈറസ് വ്യാപനം  നിയന്ത്രിയ്ക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി. 

യാത്രക്കാര്‍ക്ക് എങ്ങനെ ക്വാറന്റൈന്‍ താമസ സൗകര്യം ബുക്ക് ചെയ്യാം എന്നതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.  ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, ആബര്‍ഡീന്‍ എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള ഹോട്ടലുകള്‍ ക്വാറന്റൈന്‍ ആവശ്യത്തിനായി ബുക്ക് ചെയ്യുമെന്നാണ് സൂചന.

അംഗോല, അര്‍ജന്‍റീന, ബൊളീവിയ, ബോട്‌സ്വാന, ബ്രസീല്‍, ബുറുണ്ടി, കേപ് വെര്‍ഡെ, ചിലി, കൊളംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇക്വഡോര്‍, ഈശ്വതിനി, ഫ്രഞ്ച് ഗുയാന, ഗയാന,ലെസോതോ, മലാവി, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, പനാമ, പരാഗ്വേ, പെറു, പോര്‍ച്ചുഗല്‍ (മഡെയ്റയും അസോറസും ഉള്‍പ്പെടെ), റുവാണ്ട, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, സുരിനാം, ടാന്‍സാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉറുഗ്വേ, വെനിസ്വേല, സാംബിയ, സിംബാബ്‌വേ എന്നീ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയും പൗരന്മാരെയും യുകെയില്‍ പ്രവേശിയ്ക്കുന്നത് ഇതിനകം തന്നെ വിലക്കിയിട്ടുണ്ട്.  പുതുതായി കണ്ടെത്തിയ  ജനിത മാറ്റം സംഭവിച്ച  കൊറോണ വൈറസ്  നിയന്ത്രിയ്ക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നടപടി കൈക്കൊണ്ടിരിയ്ക്കുന്നത്.  

Also read: Covid Variant: വൈറസ് ബാധിക്കുന്നത് ഇരുപതു വയസിനു താഴെയുള്ളവരെ, രോഗവ്യാപന ശേഷി കൂടും

രാജ്യത്ത് കോവിഡ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്  മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണിലാണ്. 
 യുകെയില്‍ ഇതുവരെ   3,903,706 കൊറോണ വൈറസ് കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് യുകെ. എന്നാല്‍,  മരണ നിരക്കില്‍ അഞ്ചാമത്തെ സ്ഥാനത്താണ് യുകെ. ഇതുവരെ മരിച്ചവരുടെ എണ്ണം 110,462 ആണ്. യുഎസ്, ബ്രസീല്‍, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നില്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News