രണ്ട് വനിതാ സുപ്രീംകോടതി ജഡ‍്ജിമാരെ വെടിവെച്ച് കൊന്നു

കാബൂളിൽ ആക്രമണങ്ങള്‍ ഇപ്പോള്‍ നിത്യ സംഭവങ്ങളായി മാറുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 04:42 PM IST
  • ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടില്ല
  • ഇതിന് മുൻപും സുപ്രീംകോടതി പരിസരത്ത് ആക്രമണം ഉണ്ടായിട്ടുണ്ട്
  • അമേരിക്കൻ സൈനീകരെ കുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന് പിന്നാലെയാണ് ആക്രമണം
രണ്ട് വനിതാ സുപ്രീംകോടതി ജഡ‍്ജിമാരെ വെടിവെച്ച് കൊന്നു

അഫ്​ഗാനിസ്ഥാൻ: കാബൂളിൽ തോക്ക് ധാരികൾ രണ്ട് സുപ്രീംകോടതി ജഡ‍്ജിമാരെ വെടിവെച്ച് കൊന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം. ആക്രമണത്തിൽ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സുപ്രീം കോടതി വക്താവ് അഹമദ് ഫാഹിദ് ഖാവിം വാർത്താ ഏജൻസിയോട് പറഞ്ഞു. രാജ്യത്തെ പരമോന്നത കോടതിയിൽ 200 ലധികം വനിതാ ജഡ്ജിമാരാണ് ജോലി ചെയ്യുന്നത്.

ALSO READBiden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

അഫ്ഗാനിസ്ഥാനിൽ അമേരിക്ക(America) തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗൺ പ്രഖ്യാപിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം സംബന്ധിച്ച് കാബൂൾ പൊലീസ് സ്ഥിരീകരണം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ അധികൃതർ കുറ്റപ്പെടുത്തി. എന്നാൽ താലിബാൻ ഇതു നിഷേധിച്ചു.

ALSO READJoe Bidenന്റെ സ്ഥാനാരോഹണം: കലാപത്തിന് സാധ്യയെന്ന് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്

മോട്ടോർ സൈക്കിളിൽ രണ്ടുപേർ കാറിനുനേരെ വെടിയുതിർത്തത് ദൃക്സാക്ഷികൾ കണ്ടതായി പ്രാദേശിക പത്രം ടോലോ ന്യൂസ് റിപോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ൽ Afgan ലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷമാണ് അഫ്ഗാനിൽ നിന്ന് യു,എസ് സൈനികർ(US Army) പിൻവാങ്ങുകയാണെന്ന് ട്രംപ് അറിയിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ധാനം കൂടിയായിരുന്നു ഇത്. പക്ഷേ ഇത് താലിബാന് വളംവെക്കുമെന്നും ആഗോള സമാധാനത്തിന് ഭീഷണിയാവുമെന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.
നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കാബൂളിലും പരിസര പ്രദേശങ്ങളിലും നടന്നത്. മിക്കവയും ചാവേർ ആക്രമണങ്ങളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News