ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 24 പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കി. പരിക്കേറ്റ സൈനികരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
കൊല്ലപ്പെട്ട സൈനികർ സാർജന്റ് ആണെന്നാണ് ദ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് വ്യക്തമാകുന്നത്. അഷ്കെലോണിൽ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയനിലെ സിഗ്നൽ ഓഫീസർ കേഡറ്റായ ഡാനിയൽ അവീവ് സോഫർ (19), സിപിഎൽ ജറുസലേമിൽ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
ALSO READ: 'മുസ്ലിംരാജ്യങ്ങൾ ഇസ്രയേലിനെതിരെ ഒന്നിക്കണം'; അവർക്ക് ഇറാനെ തോൽപ്പിക്കാനാകില്ലെന്നും ഖമേനി
ഇറാഖിൽ നിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് വ്യക്തമാക്കി. അവയിൽ ഒന്ന് സൈന്യം വെടിവെച്ചുവീഴ്ത്തി. മറ്റൊന്ന് വടക്കൻ ഗോലാൻ കുന്നിലെ സൈനിക ക്യാമ്പിൽ പൊട്ടിത്തെറിച്ചു. ഇസ്രയേൽ സൈന്യം ഇറാഖിൽ നിന്നുള്ള ആക്രമണം സ്ഥിരീകരിച്ചു. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.