വാഷിഗ്ടൺ: ഡോണാൾഡ് ട്രംപിന്റെ (Donald Trump) ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. 12 മണിക്കൂർ നേരത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം 24 മണിക്കൂറത്തേക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്കൗണ്ടിൽ നിന്നും കുറ്റകരമായ സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കൽ നീട്ടിക്കൊണ്ട് പോകുമെന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
— Twitter Safety (@TwitterSafety) January 7, 2021
ട്രംപ് യുഎസ് പാർലമെന്റ് (US Parliament) ആക്രമണത്തെ അനുകൂലിക്കുന്ന തരത്തിൽ ട്വീറ്റുകൾ (Tweet) പങ്കുവച്ചതിനെ തുടർന്നാണ് ട്വിറ്റർ സുരക്ഷാവിഭാഗം ഇങ്ങനൊരു നടപടി കൈക്കൊണ്ടത്. പാർലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. കൂടാതെ യുട്യൂബും അക്രമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള ട്രംപിന്റെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ (Joe Bidden) വിജയം അംഗീകരിക്കാൻ യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടയിലായിരുന്നു ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ (Trump Supporters) യു എസ് പാർലമെന്റ് ആയ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ച് കടന്നത്. സംഭവം നടന്നത് ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു.
Also Read: Coronavirus Variant: UKയിലെ ഇന്ത്യന്‍ എംബസി ഫെബ്രുവരി 20 വരെ പ്രവര്‍ത്തിക്കില്ല
ജോ ബൈഡൻ (Joe Bidden) യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത് അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ ട്രംപ് അനുകൂലികൾ വ്യക്തമാക്കിയിരുന്നു. വൻ സുരക്ഷാവലയം മറികടന്ന് ആയിരുന്നു പ്രതിഷേധക്കാർ കാപ്പിറ്റോൾ ടവറിലേക്ക് കടന്നത്. ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന് ട്രംപിന്റെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടായിരുന്നു ഈ പ്രകടനം. പക്ഷേ ഈ അഭ്യർത്ഥന റിപ്പബ്ലിക്കൻ നേതാവായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങൾ ഉണ്ടായത്.
പാർലമെന്റിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ പൊലീസുമായി ഏറ്റമുട്ടുകയും ശേഷം പോലീസ് നടത്തിയ വെടിവെയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തുവെണ്ണന് റിപ്പോർട്ട്. അനിഷ്ട സംഭവത്തെ തുടർന്ന് വാഷിംഗ്ടൺ മേയർ കർഫ്യു (Curfew) പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.