അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുതിര്‍ന്ന കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുതിര്‍ന്ന കമാണ്ടര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.അഫ്ഗാന്‍ വ്യോമ സേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്‌.കുനാര്‍ പ്രവിശ്യയുടെ കിഴക്ക് വത്താപൂര്‍ ജില്ലയിലാണ് വ്യോമ സേന ആക്രമിച്ചത് എന്ന്‍   അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖമ്മ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Last Updated : May 17, 2016, 04:09 PM IST
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുതിര്‍ന്ന കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുതിര്‍ന്ന കമാണ്ടര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.അഫ്ഗാന്‍ വ്യോമ സേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്‌.കുനാര്‍ പ്രവിശ്യയുടെ കിഴക്ക് വത്താപൂര്‍ ജില്ലയിലാണ് വ്യോമ സേന ആക്രമിച്ചത് എന്ന്‍   അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖമ്മ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതെ സമയം അഫ്ഗാനിലുള്ള യു .എസ് ആര്‍മിയുടെ  ആളില്ലാ  വിമാനമാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ 201 പ്രവിശ്യ വിഭാഗം പ്രസ്താവനയും ഉണ്ട് ഞായറാഴ്ച അച്ചിന്‍ പ്രവിശ്യയില്‍ എട്ടോളം ഐസിസ് അനുഭാവികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു .ഐസിസ് അഫ്ഗാനില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‍ അഫ്ഗാന്‍ സൈന്യം തീവ്രവാദ ഗ്രൂപുകളെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് അഫ്ഗാന്‍ സൈന്യം  

 

Trending News