ടോം ക്രൂയിസിനൊപ്പം ശ്രദ്ധ നേടി ഇന്ത്യൻ നിർമ്മിത BMW bike

ടോം കേന്ദ്രകഥാപാത്രമായി വരുന്ന Mission Impossible-7 എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.    

Written by - Ajitha Kumari | Last Updated : Oct 13, 2020, 08:07 PM IST
  • ഇപ്പോൾ ഇന്ത്യൻ നിർമ്മിത BMW G 310 GS bike ൽ ഇരിക്കുന്ന ടോം ക്രൂയിസിന്റെ ചിത്രങ്ങൾ വാഹനപ്രേമികളുടെ ഇടയിൽ ശ്രദ്ധനേടുകയാണ്.
  • ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രങ്ങൾ മറ്റാരുമല്ല ടോം ക്രൂയിസ് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ വാഹനം പൊലീസ് ബൈക്ക് ആയാണ് താരം ചിത്രത്തിൽ ഉപയോഗിക്കുന്നത്.
ടോം ക്രൂയിസിനൊപ്പം ശ്രദ്ധ നേടി ഇന്ത്യൻ നിർമ്മിത BMW bike

ടോം ക്രൂയിസി (Tom Cruise)ന്റെ ആക്ഷൻ ചിത്രത്തിൽ  നായകനൊപ്പം ശ്രദ്ധനേടാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ വാഹനമായ ഇന്ത്യൻ നിർമ്മിത BMW G 310 GS bike. ടോം കേന്ദ്രകഥാപാത്രമായി വരുന്ന Mission Impossible-7 എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.  

ഇപ്പോൾ ഇന്ത്യൻ നിർമ്മിത BMW G 310 GS bike ൽ ഇരിക്കുന്ന ടോം ക്രൂയിസിന്റെ ചിത്രങ്ങൾ വാഹനപ്രേമികളുടെ ഇടയിൽ ശ്രദ്ധനേടുകയാണ്.   ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രങ്ങൾ മറ്റാരുമല്ല ടോം ക്രൂയിസ് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.  ഈ വാഹനം പൊലീസ് ബൈക്ക് ആയാണ് താരം ചിത്രത്തിൽ ഉപയോഗിക്കുന്നത്.  

 

 
 
 
 

 
 
 
 
 
 
 
 
 

@tomcruise #tomcruise #tomcruiseuniverse

A post shared by Tom Cruise (@tomcruiseuniverse) on

 

Also read: കോവിഡ്​ വന്നുപോകട്ടെയെന്ന നിലപാട് ഏറ്റവും ​ അപകടകരം, ലോകാരോഗ്യ സംഘടന

BMW G 310 GS bike ന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്.  വാഹനത്തിന്റേത് ആറ് സ്പീഡ് ഗിയർ ബോക്സാണ്.   കൊറോണ രോഗബാധമൂലം കുറച്ചുനാളേക്ക് Mission Impossible-7 ന്റെ ചിത്രീകരണം മാറ്റിവെച്ചിരുന്നു.  ഇതിനിടെ ജൂലൈയിൽ ചിത്രീകരണം പുന:രാരംഭിച്ചുവെങ്കിലും ഇടയ്ക്ക് ഒക്സ്ഫോർഡ്ഷയറിൽ കോടികൾ മുതൽമുടക്കിനിർമ്മിച്ച സെറ്റ് കത്തി നശിച്ചിരുന്നു.   

ടോം ക്രൂയിസ് (Tom Cruise) ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാളാണ്.  ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ക്രിസ്റ്റഫർ മക്വാറിയാണ്.  മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ മക്വാറി സംവിധാനം നിര്‍വഹിക്കുന്ന ചിതമാണിത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News