China Birth Rate: "ഒരു കുട്ടി" നയത്തില്‍ നിന്നും പിന്‍മാറാന്‍ ചൈന. ജനന നിരക്ക് വര്‍ദ്ധിപ്പിക്കാനായി ആകര്‍ഷകമായ "ഓഫറുകളുമായി" ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം.
രാജ്യത്ത് ജനന നിരക്ക് വര്‍ദ്ധിപ്പിക്കാനായി ദമ്പതികള്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധിയാണ് പ്രഖ്യാപിച്ചിരിയ്കുന്നത്. കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് നിലവില്‍ വിവാഹ അവധി നീട്ടി നല്‍കിയിരിയ്ക്കുന്നത്.
Also Read: Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ചൈനയിലെ ചില പ്രവിശ്യകള്‍ നവദമ്പതികൾക്ക് 30 ദിവസം ശമ്പളത്തോടു കൂടിയ വിവാഹ അവധി പ്രഖ്യാപിച്ചതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഹെല്‍ത്ത് ചൊവ്വാഴ്ച അറിയിച്ചു.
ചൈനയിൽ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധി വെറും മൂന്ന് ദിവസമായിരുന്നു. എന്നാല്‍ ഫെബ്രുവരിയോടെ പുതിയ ആനുകൂല്യങ്ങൾ ഏര്‍പ്പെടുത്താന്‍ പ്രവിശ്യകള്‍ തയ്യാറെടുക്കുകയായിരുന്നു. പീപിള്‍സ് ഡെയ്‌ലി ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവും കൽക്കരി നിര്‍മ്മാണ പ്രദേശമായ ഷാങ്‌സിയും മുപ്പത് ദിവസം വിവാഹ അവധി നല്‍കും. എന്നാല്‍, ഷാങ്ഹായ് പത്തും സിചുവാന്‍ മൂന്ന് ദിവസവുമായിരിക്കും വിവാഹ അവധി നല്‍കുക.
രാജ്യത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി ഫെർട്ടിലിറ്റി ചികിത്സകൾ സൗജന്യമാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ചൈനയിലെ ചില പ്രവിശ്യകൾ നവദമ്പതികൾക്ക് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകാന്‍ തീരുമാനിക്കുന്നത്.
പ്രത്യുല്‍പാദന നിരക്ക് വര്‍ധിപ്പിക്കാനുള്ള വളരെ നല്ല മാര്‍ഗമാണ് വിവാഹ അവധി കൂട്ടുന്നതെന്നാണ് ഈ വിഷയത്തില്‍ സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സിന്‍റെ സോഷ്യല്‍ ഡെവലപ്മെന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡീന്‍ യാങ് ഹയാങ് അഭിപ്രായപ്പെട്ടത്. ഇതുകൂടാതെ, വീടിനുള്ള സബ്‌സിഡി, പുരുഷന്‍മാര്‍ക്കായി ശമ്പളത്തോടു കൂടിയ പിതൃത്വ അവധി തുടങ്ങി ദമ്പതികളെ പിന്തുണയ്ക്കുന്നതിനുള്ള മറ്റ് നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ജനസംഖ്യാ വിടവ് നികത്താൻ വിവാഹിതരാകാനും കൂടുതൽ കുട്ടികളെ ജനിപ്പിക്കാനും യുവാക്കളെ പ്രേരിപ്പിക്കാനുള്ള ചൈനീസ് അധികാരികളുടെ വിപുലമായ ശ്രമത്തിന്‍റെ ഭാഗമാണ് ഈ നടപടികള്‍.
രാജ്യം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറ് ദശകങ്ങള്‍ക്ക് ശേഷം ചൈനയുടെ ജനസാന്ദ്രത കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞിരുന്നു. 8,50,000 ആളുകളുടെ ഇടിവ് ആണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 1961 ന് ശേഷമുള്ള ആദ്യത്തെ ഇടിവാണ്. ഒരു വലിയ തകര്‍ച്ചയ്ക്കുള്ള തുടക്കമായാണ് ഇതിനെ വിദഗ്ധര്‍ കണക്കാക്കുന്നത്. കൂടാതെ, 2050-ഓടെ ചൈനയിലെ ജനസംഖ്യ 109 ദശലക്ഷമായി കുറയുമെന്ന് യുഎൻ വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്.
1000 പേര്‍ക്ക് 6.77 ശതമാനമെന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനന നിരക്ക് രേഖപ്പെടുത്തുകയുണ്ടായത്. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ്.
1980 മുതല്‍ 2015 വരെ രാജ്യത്തെ വര്‍ദ്ധിക്കുന്ന ജനസംഖ്യ നിരക്ക് നിയന്ത്രിക്കുന്നതിനായി ''ഒരു കുട്ടി'' നിയമം നടപ്പിലാക്കിയിരുന്നു, അതുകൂടാതെ, ഉയര്‍ന്ന വിദ്യാഭ്യാസ ചിലവും ആളുകളെ ഒരു കുട്ടി അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിക്കുകയുണ്ടായി.
എന്നാല്‍, പിന്നീട് 2015-ൽ ചൈന അതിന്‍റെ വിവാദമായ "ഒറ്റക്കുട്ടി" നയം റദ്ദാക്കി. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലായിരുന്നു ഈ തീരുമാനം. പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്‍റെ തൊഴിൽ ശക്തിക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുമെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...