Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം

Manish Sisodia:  ഡല്‍ഹി വിജലന്‍സ് യൂണിറ്റിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ മനീഷ് സിസോദിയയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിരിയ്ക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 11:25 AM IST
  • ഡല്‍ഹി വിജലന്‍സ് യൂണിറ്റിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ മനീഷ് സിസോദിയയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിരിയ്ക്കുന്നത്
Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം

New Delhi: അഴിമതി നിരോധന നിയമപ്രകാരം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന സിബിഐ കണ്ടെത്തലിലാണ് നടപടി.

2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഫീഡ് ബാക്ക് യൂണിറ്റിന് രൂപം നല്‍കിയത്. ഡല്‍ഹി വിജലന്‍സ് യൂണിറ്റിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ മനീഷ് സിസോദിയയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിരിയ്ക്കുന്നത്. 

Also Read:   PM Kisan 13th Installment: പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു ഫെബ്രുവരി 24 ന് ലഭിക്കും..!! തുക ലഭിച്ചോ എന്ന് എങ്ങിനെ അറിയാം? 

ഡൽഹി സർക്കാരിന്‍റെ വിജിലൻസ് വകുപ്പിന്‍റെ തലവനായ സിസോദിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐ അനുമതി തേടിയിരുന്നു. മനീഷ് സിസോദിയയാണ് ചാരപ്പണിയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് സിബിഐ റിപ്പോര്‍ട്ട്. കൂടാതെ, ചാരപ്പണിക്കായി എഫ്ബിയു വഴി ഒരു കോടി രൂപ ചെലവഴിച്ചുവെന്നും  സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

Also Read:  Horoscope February 22:  ഇടവം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അവസരം, ഇന്നത്തെ നക്ഷത്രഫലം അറിയാം 

മുന്‍പ് ഡല്‍ഹി ലെഫ്റ്റനന്‍റ്  ഗവര്‍ണര്‍ വി കെ സക്സേന സിസോദിയയെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചിരുന്നു.ശേഷം ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഈ  ശുപാര്‍ശയിന്മേലാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം കൈക്കൊണ്ടത്.

ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണ്ട് ചാരപ്പണികള്‍ നടത്തുകയാണെന്ന് ബിജെപി പലതവണ ആരോപിച്ചിരുന്നു. 

എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി മനീഷ് സിസോദിയ രംഗത്തെത്തി.   'എതിരാളികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നത് ദുർബലനും ഭീരുവുമായ വ്യക്തിയുടെ അടയാളമാണ്. ആം ആദ്മി പാർട്ടി വളരുന്തോറും ഞങ്ങൾക്കെതിരെ നിരവധി കേസുകൾ ഇനിയും ചുമതപ്പെടും,' സിസോദിയ ട്വീറ്റില്‍ കുറിച്ചു.  

 

2015-ൽ ആം ആദ്മി പാർട്ടി  സർക്കാർ ഒരു ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. വിജിലൻസ് സ്ഥാപനത്തെ ശക്തിപ്പെടുത്തുകയും വിവിധ സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഇതിന്‍റെ പ്രധാന  ലക്ഷ്യം.

2016ൽ ഡൽഹി സർക്കാരിലെ വിജിലൻസ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്. ഈ പരാതിയെത്തുടർന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിര്‍ദ്ദേശിക്കപ്പെട്ട ജോലിക്ക് പുറമെ, എഫ്ബിയു, രാഷ്ട്രീയ രഹസ്യാന്വേഷണവും നടത്തിയതായി കണ്ടെത്തി. വ്യക്തികൾ, രാഷ്ട്രീയ സ്ഥാപനങ്ങൾ, ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളെ സ്പർശിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ എന്നിവ രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായിരുന്നു എന്നാണ് കണ്ടെത്തല്‍.  

അതേസമയം, ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച ഹാജരാകാന്‍ സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, സിസോദിയയുടെ അഭ്യര്‍ഥന പ്രകാരം ഒരാഴ്ചകൂടി സമയം നീട്ടി നല്‍കിയിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News