Ramadan Instruction for drivers: നോമ്പെടുത്ത് വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ...? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Instructions for drivers in Ramadab month: റമദാൻ മാസമായതിനാൽ തന്നെ റോഡിൽ തിരക്ക് വർദ്ദിക്കുകയും തൽഫലമായി അപകടം വർദ്ധിക്കാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 05:09 PM IST
  • ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ പിന്നീട് ഡ്രൈവ് ‍ചെയ്യരുത്. വാഹനം സൈഡിൽ ഒതുക്കി നിർത്തി അൽപ്പ സമയത്തിന് ശേഷം വാഹനം ഓടിക്കുക.
  • ഇനി ഡോക്ടറെ കാണേണ്ടതായി തോന്നുകയാണെങ്കിൽ സ്വയം വണ്ടിയെടുത്ത് പോകാതെ മറ്റ് വാഹനങ്ങളിൽ പോകുകയോ ആരുടെയെങ്കിലും സഹായമോ തേടേണ്ടതാണ്.
Ramadan Instruction for drivers: നോമ്പെടുത്ത് വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ...? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

റംസാൻ മാസത്തിൽ നോമ്പെടുത്ത് വാഹനമോടിക്കുന്നവർക്ക് മാർ​ഗനിർദ്ദേശവുമായി ഖത്തർ വാഹനവകുപ്പ്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റേയും ഭാ​ഗമായാണ് ഈ മാർ​ഗനിർദ്ദേശങ്ങൾ. റമദാൻ മാസമായതിനാൽ തന്നെ റോഡിൽ തിരക്ക് വർദ്ദിക്കുകയും തൽഫലമായി അപകടം വർദ്ധിക്കാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഇത്.

മാർ​ഗനിർദ്ദേശങ്ങൾ ഇപ്രകാരം

ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ  പിന്നീട് ഡ്രൈവ് ‍ചെയ്യരുത്. വാഹനം സൈഡിൽ ഒതുക്കി നിർത്തി അൽപ്പ സമയത്തിന് ശേഷം വാഹനം ഓടിക്കുക. ഇനി ഡോക്ടറെ കാണേണ്ടതായി തോന്നുകയാണെങ്കിൽ സ്വയം വണ്ടിയെടുത്ത് പോകാതെ മറ്റ് വാഹനങ്ങളിൽ പോകുകയോ ആരുടെയെങ്കിലും സഹായമോ തേടേണ്ടതാണ്. സ്വയം ചികിത്സ ഈ സമയങ്ങളിൽ വേണ്ടെന്ന് സാരം. നല്ല വിശ്രമം എടുത്ത ശേഷം ശരീരവും മനസ്സും സമാധാനമായതിന് ശേഷം മാത്രം വാഹനം എടുക്കുക. 

ALSO READ: ഇഫ്താർ സ്പെഷ്യൽ മലബാർ കായ്പോള...! ഞൊടിയിടയിൽ തയ്യാറാക്കൂ ഈ രീതിയിൽ

റോഡിൽ വളരെയധികം ജാ​ഗ്രത പാലിക്കുക. അമിത വേ​ഗത്തിൽ ഈ സാഹചര്യത്തിൽ വാഹനം ഓടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വാഹനവകുപ്പ് പറയുന്നു.  നോമ്പെടുത്ത സമയമാതിനാൽ തന്നെ മാനസികമായും ശാരീരികമായും അൽപ്പം തളർച്ച അനുഭവപ്പെടുന്ന സമയമായിരിക്കും. ആയതിനാൽ ഈ നേരത്ത് അമിത വേ​ഗതയിൽ വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലതെന്നും, ഡ്രൈവ് ചെയ്യുമ്പോൾ കഴിവതും അതില്ഡ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഭക്ഷണം കഴിക്കുകയോ, കുടിക്കേണ്ടതായോ ആവശ്യം ഉണ്ടെങ്കിൽ അതിന് ശേഷം മാത്രം വാഹനം ഓടിക്കുക. 

കാൽനാടയാത്രക്കാർ ആണെങ്കിൽ റോഡ് മുറിച്ച് കടക്കുന്നതിന് മുന്നോടിയായി എല്ലാ ദിശകളിലേക്കും നോക്കി മാത്രം മുന്നോട്ട് നീങ്ങുക. ഏത് സമയവും റോഡ് ക്രോസ്സ് ചെയ്യുവാനായി സീബ്ര ലൈൻ തിരഞ്ഞെടുക്കുക. സീബ്രാ ലൈനിലൂടെ മാത്രം റോഡ് മുറിച്ച് കടക്കുക. രാത്രികാലങ്ങളിലാണെങ്കിൽ തെരുവുകളിലൂടെ വാഹനങ്ങളുമായ പോകുമ്പോൾ അതീവ ജാ​ഗ്രത പാലിക്കണം. കാരണം താമസസസ്ഥലങ്ങളോട് ചേർന്ന ഇടങ്ങളിലാണെങ്കിൽ ഈ സമയത്ത് കുട്ടികളും പുറത്ത് വരാനുള്ള സാധ്യത ഉണ്ട്. അതിനാൽ ഈ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News