ഗസ്സ: ഗസ്സയിൽ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ആകാശമാർഗം വിതരണം ചെയ്യുന്നിനിടെ ഭക്ഷ്യകിറ്റ് താഴേക്ക് പതിച്ച് 5 പേർ അതിദാരുണമായി മരിച്ചു. വിമാനത്തിൽ നിന്ന് താഴേക്ക് കിറ്റ് ഇടുന്നതിനായി അതിൽ പിടിപ്പിച്ച പാരച്യൂട്ടുകളിൽ ഒന്ന് വിടാരാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഭക്ഷണങ്ങൾക്കായി കാത്ത് നിന്നരുടേ ദേഹത്തേക്ക് ഇവ വന്ന് പതിക്കുകയായിരുന്നു.
യുദ്ധത്തെതുടർന്ന് കടുത്ത ഭക്ഷ്യക്ഷാമമാണ് ഗസ്സയിലെ ജനങ്ങൾ നേരിടുന്നത്. ആ സാഹചര്യത്തിൽ അമേക്ക, ജോർദാൻ, ഫ്രാൻസ്, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഇവിടെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. റോഡ് മാർഗം സഹായം എത്തിക്കാനുള്ള സാഹചര്യം ഇപ്പോഴും ഇസ്രയേൽ ഒരുക്കാത്ത സാഹചര്യത്തിലാണ് ആകാശമാർഗം സഹായം എത്തിക്കുന്നത്. ഇതിനിടെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
ALSO READ: ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്!
അതേസമയം ഏത് രാജ്യം ഭക്ഷ്യക്കിറ്റ വിതരണം ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വിമാനത്തിൽ നിന്ന് ബായ പാക്കറ്റുകൾ താഴേക്കിടുന്നതിൽ .തൊരു പ്രയോജനവുമില്ലെന്നും, അതിർത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് സഹായകരമെന്നും ഗസ്സ സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം മൂലം തെക്കൻ ഗസ്സയിൽ ബാലമരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് യുനിസെഫ് വ്യക്തമാക്കി. നിലവിലെ അവസ്ഥ ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഗസ്സയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.