China: ശവസംസ്കാര സമയത്ത് strip dance, കാരണം വിചിത്രം!

ചൈനയിൽ (China)നിരവധി വിചിത്രമായ ആചാരങ്ങളുണ്ട്. അവിടെ വിവാഹം മുതൽ മരണം വരെ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള  പാരമ്പര്യങ്ങൾ പിന്തുടരുന്നുണ്ട്. അത്തരം പാരമ്പര്യത്തിൽ പെടുന്നതാണ് ഒരാളുടെ മരണശേഷം 'അശ്ലീല നൃത്തം' ചെയ്യുക എന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 11:28 AM IST
  • ചൈനയുടെ വിചിത്രമായ പാരമ്പര്യം
  • മരണത്തിൽ ദു:ഖമില്ല മറിച്ച് ആഘോഷം
  • ഭർത്താവിന്റെ മരണത്തെ തുടർന്ന് ഭാര്യ സ്ട്രിപ്പ് ഡാൻസറെ വിളിക്കുന്നു
China: ശവസംസ്കാര സമയത്ത് strip dance, കാരണം വിചിത്രം!

ന്യൂഡൽഹി: ഒരാളുടെ മരണം അവരെ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഷോക്ക് ഉണ്ടാക്കും.   തങ്ങൾക്ക് വേണ്ടവരെ നഷ്ടപ്പെടുന്നവർക്ക് ആ ഞെട്ടലിൽ നിന്നും കരകയറാൻ വളരെ സമയമെടുക്കും. എന്നാൽ ചൈനയിൽ ഇക്കാര്യത്തിൽ കുറച്ച് വ്യത്യസ്തമാണ്. ഇവിടെ ഒരു കുടുംബാംഗത്തിന്റെ മരണശേഷം അവരെക്കൊണ്ട് 'അശ്ലീല നൃത്തം' ചെയ്യിക്കും. തീരാ ദു:ഖത്തിന്റെ അവസരത്തിൽ ചൈനയിൽ നടക്കുന്ന ഈ ആചാരം വളരെ ആശ്ചര്യകരമാണ്.

കാലത്തിനൊപ്പം ആചാരവും മാറി

വാസ്തവത്തിൽ ചൈനയിലെ ഗ്രാമപ്രദേശങ്ങളിലുള്ള വളരെ പഴയ ഒരു പാരമ്പര്യമാണിത്.  ഈ പാരമ്പര്യമനുസരിച്ച് ചൈനയിലെ ചില ഗ്രാമപ്രദേശങ്ങളിൽ ഒരാൾ മരിക്കുമ്പോൾ അവന്റെ ശവസംസ്കാര വേളയിൽ (Funeral ) അശ്ലീല നൃത്തം അവതരിപ്പിക്കാൻ പെൺകുട്ടികളെ വിളിക്കുന്നു. ഈ പാരമ്പര്യം വിചിത്രമായിരിക്കാം, പക്ഷേ ചൈനയിലെ ഗ്രാമങ്ങളിൽ ഇന്നും ഇത് തുടരുന്നു. മാത്രമല്ല കാലക്രമേണ ഈ ആചാരം കൂടുതൽ ആധുനികമായിത്തീർന്നു. ഭർത്താവിന്റെ മരണശേഷം ഭാര്യ ഒരു സ്ട്രിപ്പ് ഡാൻസറെ വിളിക്കുന്നു.

Also Read: Afghan women campaign: 'അഫ്​ഗാൻ സംസ്കാരം ഇതാണ്', താലിബാന്റെ ബുർഖ നയത്തിനെതിരെ സ്ത്രീകളുടെ ക്യാമ്പെയ്ൻ

കരയുന്നതായി നടിക്കുക

ശവസംസ്കാര വേളയിൽ സ്ട്രിപ്പ് ഡാൻസർമാർ അശ്ലീല നൃത്തം ചെയ്യുകയും കരയുന്നതായി നടിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഉയരുന്ന ചോദ്യം ഈ വിചിത്രമായ പാരമ്പര്യത്തിന് പിന്നിലെ കാരണം എന്താണ്? എന്നതാണ്.  ലോകം വിട്ടുപോകുന്നയാൾക്ക് ഒരു അത്ഭുതകരമായ വിടവാങ്ങൽ എന്ന നിലയിലാണ് ഇത് ഇവിടെ ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ചൈനയിലെ ചില ഗ്രാമങ്ങളിൽ ഈ നൃത്തത്തിന്റെ ആചാരം വളരെ പ്രധാനപ്പെട്ട ഒരു ആചാരമായി കണക്കാക്കപ്പെടുന്നു.

ആളുകളെ എങ്ങനെ ഒന്നിപ്പിക്കാം?

ശവസംസ്കാര വേളയിൽ കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കാൻ വേണ്ടി ഈ രീതി സ്വീകരിച്ചതായും പറയപ്പെടുന്നു. ഇവിടുള്ളവർ കരുതുന്നത് ഡാൻസ് കളിക്കുന്നവരെ വിളിക്കുമ്പോൾ കൂടുതൽ ആളുകൾ ഇവിടെയെത്തുമെന്നും അവസാന യാത്രയിൽ എത്രത്തോളം ആളുകൾ ഉണ്ടാകുന്നുവോ അത്രത്തോളം മരിച്ചയാളുടെ ആത്മാവിന് സമാധാനം ലഭിക്കുമെന്നും ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നു. 

Also Read: Viral Video: അമേരിക്കന്‍ സൈനിക വിമാനത്തിന്‍റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി താലിബാൻ...!! വീഡിയോ വൈറല്‍

എന്നിരുന്നാലും ചൈനീസ് സർക്കാർ ഈ വിചിത്രമായ പാരമ്പര്യം നിർത്തലാക്കി. 2006 ലും 2015 ലും ചൈനീസ് സർക്കാർ ഈ പാരമ്പര്യത്തിനെതിരെ നടപടിയെടുത്തു, പക്ഷേ ഇതൊക്കെയാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഈ ആചാരം ഇപ്പോഴും തുടരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News