ശ്രീലങ്കയിലെ പ്രക്ഷോഭം അതീവ ഗുരുതരാവസ്ഥയിൽ. പ്രക്ഷോഭക്കാരികൾ ലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറി. ആയിരക്കണക്കിന് പ്രക്ഷോഭക്കാരികൾ പ്രസിഡന്റിന്റെ വസതി വളയുകയായിരുന്നു. പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതായി ആണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ശ്രീലങ്കയിൽ നിലവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
Protestors enter Presidential Secretariat. Cheers and applause heard.
Video - Social Media #SriLanka #SriLankaProtests pic.twitter.com/1rHuxeAVxC
— Jamila Husain (@Jamz5251) July 9, 2022
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്താൻ ആരംഭിച്ചത്. എൻഡിടിവി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പ്രക്ഷോഭം ഉണ്ടാകുമെന്ന് വിവരം ഉണ്ടായിരുന്നതിനാൽ പ്രസിഡന്റ്, ഇന്നലെ ജൂൺ 8 ന് തന്നെ സൈനിക ആസ്ഥാനത്തിലേക്ക് മാറിയിരുന്നു. കർഫ്യു ഓർഡർ പിൻവലിച്ചതിനെ പിന്നാലെ ഹെൽമറ്റ് ധരിച്ച ആയിരകണക്കിന് ജനങ്ങൾ പ്രസിഡന്റിന്റെ വസതി വളയുകയായിരുന്നു. പ്രക്ഷോഭകാരികളെ പിരിച്ച് വിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും, പ്രക്ഷോഭകാരികൾ പിരിഞ്ഞ് പോകാൻ തയ്യാറായില്ല.
Protestors taking a dip in the pool at President’s House. pic.twitter.com/7iUUlOcP6Z
— DailyMirror (@Dailymirror) July 9, 2022
Video footage of Sri Lankan protesters taking over President's office in Colombo
Buddi U Chandrasiri pic.twitter.com/FINwaaqUat
— NewsWire (@NewsWireLK) July 9, 2022
പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ച് കടന്ന് പ്രക്ഷോഭകാരികൾ സംഭവം ഫേസ്‌ബുക്കിൽ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു. സംഭവത്തിൽ 2 പോലീസുകാർ ഉൾപ്പടെ 21 പേർക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷോഭം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം ഉപയോഗിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം രാജപക്ഷയാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു പ്രക്ഷിഭക്കാരികൾ രംഗത്ത് എത്തിയത്.
ഒറ്റ ദിവസം കൊണ്ട് തുടങ്ങിയതല്ല ശ്രീലങ്കയിലെ ഈ പ്രതിസന്ധി. 2019 മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഈസ്റ്റര്‍ ബോംബിങ്ങും അതിന് ശേഷം കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ കൂടുതല്‍ പരുങ്ങലില്‍ ആക്കി. നികുതി ഇളവുകളും പണപ്പെരുപ്പവും അതിനോടൊപ്പം ദേശീയ തലത്തില്‍ ജൈവകൃഷിയിലേക്ക് മാറാനുള്ള തീരുമാനവും ഈ പ്രതിസന്ധിയ്ക്ക് വഴിവച്ചവയാണ്. രാജ്യത്തിന്റെ ആകെ വിദേശ കടബാധ്യത 51 ബില്യൺ ഡോളറാണ്, അതിൽ 28 ബില്യൺ ഡോളർ 2027 അവസാനത്തോടെ തിരിച്ചടയ്ക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...