രക്തദാനം, അവയവദാനം നേത്രദാനം തുടങ്ങിയവ മഹത്വരമായ പ്രവർത്തികളാണ്. അതുപോലെ തന്നെയാണ് ബിജദാനവും. കുട്ടികൾ ഇല്ലാത്ത സ്ത്രീകൾക്കോ, ദമ്പതികൾക്കോ ഗർഭം ധരിക്കാനുള്ള ഒരു അവസരമാണ് ബീജദാനത്തിലൂടെ സാധിക്കുന്നത്. പശ്ചാത്യരാജ്യങ്ങളിൽ ബീജദാനം ഒരു വരുമാന മാർഗമായി കരുതുന്നവരുമുണ്ട്. അതിനാൽ നിരവധി പേർ സ്ഥിരമായി ബീജം ദാനം ചെയ്യാറുണ്ട്.
എന്നാൽ സ്ഥിരമായി ബീജം ദാനം ചെയ്യുന്ന 41കാരനായ ഡച്ചുകാരനെ ഇനി അത് തുടരുന്നത് വിലക്കിയിരിക്കുകയാണ് അവിടുത്തെ കോടതി. ഇതിനോടകം തന്നെ ബിജദാനത്തിലൂടെ ആ 41കാരൻ 550 കുട്ടികളുടെ പിതാവായിട്ടുണ്ടെന്നാണ് കണ്ടത്തെൽ. നെതർലാൻഡ്സിൽ മാത്രമല്ല, ലോകത്തെമ്പാടുമായിട്ടാണ് ഇയാൾ തന്റെ ബീജം ദാനം ചെയ്തിരിക്കുന്നത്.
ALSO READ : Social Media Ban: ഇനി കളി വേണ്ട, കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍ വിലക്കി യു.എസ്
ഇനിയും ബീജം ദാനം ചെയ്താൽ വൻ തുക പിഴ ഈടാക്കുമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡച്ച് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം 2017ൽ കോടതി ഇയാളെ ബീജം ദാനം ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയതാണ്. എന്നാൽ ഈ വിലക്ക് മറികടന്ന് നെതർലാൻഡ്സിന്റെ പുറത്ത് ബീജം ദാനം ചെയ്യുന്നത് തുടരുകയായിരുന്നു ഇയാൾ.
ഡച്ച് മാധ്യമങ്ങൾ ഈ വ്യക്തിയെ ജൊനാതൻ എം (അപരനാമം) എന്നാണ് റിപ്പോർട്ടുകളിൽ പേരായി എടുത്ത് പറയുന്നത്. കോടതി ഉത്തരവ് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താൽ പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഒരു അഭിഭാഷക സംഘവും ഒരു കുട്ടിയുടെ അമ്മയുമാണ് ഇയാൾക്കെതിരെ കോടതിയെ സമീപിച്ചത്. ഇയാൾ കാരണം പ്രശ്നങ്ങൾ ബാധിക്കുന്ന കുടുംബത്തിന് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അഭിഭാഷക സംഘം കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ഒരു ബീജ ദാതാവ് 25ൽ അധികം കുട്ടികളുടെ പിതാവായി മാറാൻ പാടില്ല. അല്ലെങ്കിൽ 12 കുടുംബങ്ങൾക്കെ ബീജം ദാനം ചെയ്യാൻ പാടുള്ളൂ എന്നാണ്. അല്ലാത്തപക്ഷം നിഷിദ്ധസംഗമത്തിന് ഇട വരുത്തും.
2007 മുതലാണ് ഈ വ്യക്തി ബീജം ദാനം ചെയ്യാൻ തുടങ്ങിയത്. ബീജ ബാങ്കുകൾ, പ്രത്യുപ്ദന ആശുപത്രികൾ പിന്നീട് ഇന്റർനെറ്റ് പരിചയപ്പെട്ട ദമ്പതികൾ വഴിയാണ് ഇയാൾ ബീജം ദാനം ചെയ്തിരുന്നത്. നെതർലാൻഡ്സിൽ തന്നെ കുട്ടികൾ ഈ വ്യക്തിയുടെ ബീജത്തിലൂടെ ജനിച്ചിട്ടുണ്ട്. ഇനിയും വിലക്ക് മറികടന്ന് ഇയാൾ ബീജം ദാനം ചെയ്താൽ 10,000 യുറോ (9,09,623.05 രൂപ) പിഴ അടയ്ക്കേണ്ടി വരുമെന്ന് ഹേഗ് കോടതി ഉത്തരവിട്ടു. അതേസമയം നെതർലാൻഡ്സിന്റെ പുറത്ത് ഇയാളുടെ ബീജത്തിലൂടെ എത്ര കുട്ടികൾ ജനിച്ചുയെന്ന് കണക്കിൽ വ്യക്തതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...