കൊറിയൻ നടി Song Yoo Jung അന്തരിച്ചു

നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ ആർട്ടിസ്റ്റ് ഏജൻസിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു.   

Written by - Ajitha Kumari | Last Updated : Jan 27, 2021, 10:16 AM IST
  • നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ ആർട്ടിസ്റ്റ് ഏജൻസിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു.
  • സോങ് യൂ ജുങ് മോഡലായിട്ടായിരുന്നു രംഗത്തെത്തിയത്.
  • 2013 ൽ ഒരു സൗന്ദര്യ വർധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു താരം എത്തിയത്.
കൊറിയൻ നടി Song Yoo Jung അന്തരിച്ചു

സൗത്ത് കൊറിയൻ നടിയായ സോങ് യൂ ജുങ് അന്തരിച്ചു.  26 വയസായിരുന്നു.  മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.  നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ ആർട്ടിസ്റ്റ് ഏജൻസിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു. 

സോങ് യൂ ജുങ് (Song Yoo Jung) മോഡലായിട്ടായിരുന്നു രംഗത്തെത്തിയത്.  2013 ൽ ഒരു സൗന്ദര്യ വർധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു താരം എത്തിയത്.  ശേഷം ഗോൾഡൻ റെയിൻബോ എന്ന ടിവി ഡ്രാമയിൽ വേഷമിട്ടു.  തുടർന്ന് നിരവധി സീരിയലുകളിലും താരം വേഷമിട്ടിരുന്നു 

Also Read: Jayashree Ramaiah Suicide: ക​ന്ന​ഡ ന​ടി ജ​യ​ശ്രീ രാ​മ​യ്യ തൂങ്ങി മരിച്ച നിലയിൽ

അതിൽ പ്രധാനമായിരുന്നു മേക്ക് യുവർ വിഷ്, സ്കൂൾ 2017 എന്നിവ. അവസാനം വേഷമിട്ടത് 2019 ൽ പുറത്തിറങ്ങിയ ഡിയാന മൈ നെയിം എന്ന സീരിയലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News