Viral Video: സിംഹത്തിന്റെ വായിൽ കയ്യിട്ട് കുട്ടി, അന്തംവിട്ട് സോഷ്യൽ മീഡിയ; പിന്നെ സംഭവിച്ചത്...! വീഡിയോ വൈറൽ

Viral Video: സിംഹങ്ങൾക്കൊപ്പം ഈ കൊച്ചു കുട്ടി കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 01:48 PM IST
  • ഇൻസ്റ്റാ​ഗ്രാമിൽ ഈ വീഡിയോ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്.
  • യാതൊരു തരത്തിലുള്ള പേടിയും കുട്ടിയുടെ മുഖത്ത് കാണാൻ സാധിക്കില്ല.
  • സിംഹത്തിന്റെ അടുത്തേക്ക് മുഖം ചേർത്ത് വെയ്ക്കുകയും അതിന്റെ വായിൽ കയ്യിടുകയും ഒക്കെ ചെയ്യുന്നുണ്ട് കുട്ടി.
Viral Video: സിംഹത്തിന്റെ വായിൽ കയ്യിട്ട് കുട്ടി, അന്തംവിട്ട് സോഷ്യൽ മീഡിയ; പിന്നെ സംഭവിച്ചത്...! വീഡിയോ വൈറൽ

വ്യത്യസ്തങ്ങളായ നിരവധി വീഡിയോകൾ നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ്. ഇതിൽ മൃ​ഗങ്ങളുടെ വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. വളർത്ത് മൃ​ഗങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധിയുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സിംഹങ്ങളെ വീട്ടിൽ വളർത്തുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ ഈ വീഡിയോയിൽ നിങ്ങൾക്ക് അങ്ങനൊരു ദൃശ്യം കാണാൻ സാധിക്കും. ‍

സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. സിംഹങ്ങൾക്കൊപ്പം കളിക്കുന്ന ഒരു കൊച്ചു കുട്ടിയെ ആണ് വീഡിയോയിൽ കാണുന്നത്. രണ്ട് സിംഹങ്ങളാണ് ഉള്ളത്. ഇൻസ്റ്റാ​ഗ്രാമിൽ ഈ വീഡിയോ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്. യാതൊരു തരത്തിലുള്ള പേടിയും കുട്ടിയുടെ മുഖത്ത് കാണാൻ സാധിക്കില്ല. സിംഹത്തിന്റെ അടുത്തേക്ക് മുഖം ചേർത്ത് വെയ്ക്കുകയും അതിന്റെ വായിൽ കയ്യിടുകയും ഒക്കെ ചെയ്യുന്നുണ്ട് കുട്ടി. വീഡിയോ കാണാം...

 
 
 
 
 
 
 
 
 

over)

Also Read: Viral Video : യൂണിഫോമിൽ പൊലീസ് ഉദ്യോഗസ്ഥയുടെ സ്റ്റൈലൻ ഡാൻസ്; വീഡിയോ വൈറൽ

എന്നാൽ സിംഹം ആ കുട്ടിയെ ഒരു വിധത്തിലും ഉപദ്രവിക്കുന്നില്ല എന്നുള്ളത് അത്ഭുതകരമാണ്. gir_lions_lover എന്ന ഇൻസ്റ്റാം​ഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. രണ്ടരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. 6,000- ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. സംഭവം വൈറലായതോടെ ആളുകൾ വിമർശനവും ഉന്നയിക്കുന്നുണ്ട്. ഇത് വളരെ അപകടം പിടിച്ചതാണെന്നായിരുന്നു വീഡിയോ കണ്ടവരുടെ പ്രതികരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News