യുക്രൈനുമായുള്ള യുദ്ധത്തിനിടയിൽ റഷ്യൻ മിസൈൽ യുക്രൈൻ അതിർത്തിയിലെ പോളണ്ടിലെ ഗ്രാമത്തിൽ പതിച്ചു. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ മിസൈൽ പതിച്ചതിനെ തുടർന്ന് പോളണ്ട് അതീവ ജാഗ്രതയിലാണ്. പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായി പോളിഷ് സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു. യുക്രൈൻ യുദ്ധത്തിനിടെ ആദ്യമായി നാറ്റോ അംഗത്വമുള്ള രാജ്യത്ത് മിസൈൽ പതിച്ചതിനെ തുടർന്ന് സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ നിർദേശം നൽകി. സൈനിക യൂണിറ്റുകൾ സജ്ജമാണെന്ന് പോളിഷ് സർക്കാർ വക്താവ് പിയോറ്റർ മുള്ളർ പറഞ്ഞു. യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള ഗ്രാമമായ പ്രസെവോഡോവിലാണ് മിസൈൽ പതിച്ചതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Poland's foreign ministry confirms Russian-made rocket, landed in its territory, that killed two people, AFP reported https://t.co/2Yowp7fQbG pic.twitter.com/MoAYOOMbcr
— ANI (@ANI) November 15, 2022
പോളണ്ടിൽ അതീവ ജാഗ്രത- സംഭവവികാസങ്ങൾ ഇങ്ങനെ:
കിഴക്കൻ ഗ്രാമമായ പ്രസെവോഡോവിൽ ‘റഷ്യൻ നിർമിത’ മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. പോളണ്ട് തങ്ങളുടെ സൈന്യത്തെ അതീവ സജ്ജരാക്കിയതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇൻഡോനേഷ്യയിൽ കൂടിയാലോചനകൾക്കായി ഗ്രൂപ്പ് ഓഫ് സെവൻ, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം ചേർന്നു.
സഖ്യത്തിന്റെ 30 അംഗരാജ്യങ്ങളുടെ അടിയന്തര യോഗത്തിൽ നാറ്റോ മേധാവി ഇന്ന് ബ്രസൽസിൽ നടക്കുന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റഷ്യൻ മിസൈലാണെന്ന ആരോപണം റഷ്യൻ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. പോളിഷ് മാധ്യമങ്ങൾ നൽകുന്ന വാർത്തകളിലെ ചിത്രങ്ങൾ റഷ്യൻ നിർമ്മിത ആയുധമല്ല. ഇത് മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന മറ്റ് ഇടപെടലുകളാണെന്നാണ് റഷ്യയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...