Russia-Ukraine War: റഷ്യ-യുക്രൈൻ സംഘർഷം; 64 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയർന്നേക്കുമെന്ന് യുഎൻ

വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തിൽ 240 പേർക്ക് പരിക്കേറ്റതായാണ് യുഎൻ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 64 പേർ കൊല്ലപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 11:30 AM IST
  • റഷ്യയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന സാധാരണക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
  • വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തിൽ 240 പേർക്ക് പരിക്കേറ്റതായാണ് യുഎൻ റിപ്പോർട്ട് ചെയ്യുന്നത്.
  • അതിൽ 64 പേർ കൊല്ലപ്പെട്ടു.
  • അതേസമയം പരിക്കേറ്റവരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും എണ്ണം ഇനിയും വർധിക്കുമെന്ന് യുഎൻ വ്യക്തമാക്കി.
Russia-Ukraine War: റഷ്യ-യുക്രൈൻ സംഘർഷം; 64 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയർന്നേക്കുമെന്ന് യുഎൻ

റഷ്യയും യുക്രൈനും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, റഷ്യയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന സാധാരണക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തിൽ 240 പേർക്ക് പരിക്കേറ്റതായാണ് യുഎൻ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 64 പേർ കൊല്ലപ്പെട്ടു. അതേസമയം പരിക്കേറ്റവരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും എണ്ണം ഇനിയും വർധിക്കുമെന്ന് യുഎൻ വ്യക്തമാക്കി.

അതിനിടെ സുമി ഒബ്ലാസ്റ്റിലെ ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി പറഞ്ഞു, ദി കൈവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

Also Read: Russia Ukraine War: തോക്ക് ചൂണ്ടി ഭീഷണി, ലാത്തിച്ചാർജ്; പോളണ്ട് അതിർത്തിയിൽ വിദ്യാർഥികളോട് യുക്രൈൻ സൈന്യത്തിന്റെ ക്രൂരത

 

അതിനിടെ യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ സൈന്യം ഭീഷണിപ്പെടുത്തുകയാണ്. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ അതിർത്തിയിൽ എത്തുന്നത്. ഇവിടെ നിന്നും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ സൈന്യം മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്ത് വിട്ടിരുന്നു.

Also Read: Russia Ukrain War: യുക്രൈൻ തലസ്ഥാനമായ കീവിൽ ഉ​ഗ്ര സ്ഫോടനങ്ങൾ; വാസിൽകീവിൽ മിസൈൽ ആക്രമണം, എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു

 

യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News