റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം ആരംഭിച്ച് കഴിഞ്ഞു. ഇനി അറിയേണ്ടത് യുദ്ധത്തിൽ ആരാണ് കൂടുതൽ ശക്തരെന്നാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സൈന്യം റഷ്യയുടെത്താണ്. ആ റഷ്യയുടെ അടുത്ത് യുക്രൈനിന് പിടിച്ച് നിൽക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു ചോദ്യം. സൈന്യത്തിന്റെ അംഗബലം അനുസരിച്ചും, ആയുധങ്ങളുടെയും കണക്കുകൾ അനുസരിച്ചും റഷ്യ തന്നെയാണ് ശക്തർ.
സൈനികരുടെ എണ്ണം : റഷ്യക്ക് നിലവിൽ 8,50,000 സൈനികർ ഉള്ളപ്പോൾ യുക്രൈനിന് ഉള്ളത് 2,00,000 സൈനികർ മാത്രമാണ്.
പാരാമിലിട്ടറി ഫോഴ്‌സുകൾ : റഷ്യക്ക് 2,50,000 പാരാമിലിട്ടറി ഫോഴ്‌സുകളാണ് ഉള്ളത്. എന്നാൽ യുക്രൈനിന് ആകെ 50,000 പാരാമിലിട്ടറി ഫോഴ്‌സുകൾ മാത്രമാണ് ഉള്ളത്.
യുദ്ധകപ്പൽ : റഷ്യക്ക് 605 യുദ്ധക്കപ്പലുകളും, യുക്രൈനിന് 38 യുദ്ധക്കപ്പലുകളുമാണ് ഉള്ളത്
വിമാനങ്ങൾ : റഷ്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 4173 ആണ്. അതേസമയം യുക്രൈനിന്റെ ആകെ വിമാനങ്ങളുടെ എണ്ണം 318 മാത്രമാണ്.
ALSO READ: Russia - Ukraine War : ഇന്ധന വില മുതൽ ചൈന വരെ: റഷ്യ - യുക്രൈൻ യുദ്ധം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
യുദ്ധവിമാനങ്ങൾ : റഷ്യക്ക് 772 യുദ്ധവിമാനങ്ങൾ ഉള്ളപ്പോൾ യുക്രൈനിന് ആകെ 69 യുദ്ധവിമാനങ്ങൾ മാത്രമാണ് ഉള്ളത്.
സായുധ വാഹനങ്ങൾ : റഷ്യയുടെ സായുധ വാഹനങ്ങളുടെ എണ്ണം 30122 ആണ്. 12303 ആണ് യുക്രൈനിന്റെ സായുധ വാഹനങ്ങളുടെ എണ്ണം.
ടാങ്കുകൾ : ടാങ്കുകളുടെ കാര്യത്തിലും റഷ്യ തന്നെയാണ് മുന്നിൽ ഉള്ളത്, റഷ്യക്ക് 12420 ടാങ്കുകളും, യുക്രൈനിന് 2596 ടാങ്കുകളുമാണ് ഉള്ളത്.
സായുധ ഹെലികോപ്റ്ററുകൾ : റഷ്യക്ക് 544 സായുധ ഹെലികോപ്റ്ററുകൾ ഉള്ളപ്പോൾ യുക്രൈനിന് ഉള്ളത് 34 എണ്ണം മാത്രമാണ്
സൈന്യത്തിന്റെ കാര്യത്തിലും ആയുധങ്ങളുടെയും മറ്റ് സായുധ വാഹനങ്ങളുടെയും എണ്ണത്തിലും മുന്നിൽ നിൽക്കുന്നത് റഷ്യ തന്നെയാണ്. നിലവിൽ നാറ്റോ കൂടി കൈവിട്ട അവസ്ഥയിലാണ് യുക്രൈൻ. നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...