Russia Ukraine issue|കാര്യങ്ങൾ കൈ വിട്ടോ? ഉക്രയിൻ വിടാൻ അമേരിക്കൻ പൗരന്‍മാരോട്‌ ബൈഡൻറെ മുന്നറിയിപ്പ്

ഏത് പ്രതികൂല സാഹചര്യത്തിലും ഉക്രയിനിലേക്ക് അമേരിക്കൻ സേനയെ അയക്കില്ല എന്ന നിലപാടിലാണ് ബൈഡൻ

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 01:07 PM IST
  • ഷ്യ ഉക്രയിൻ അതിർത്തിയിൽ നടത്തി വരുന്ന സൈനീകാഭ്യാസവും ആശങ്കയുണ്ടാക്കുന്നുണ്ട്
  • 130,000 റഷ്യൻ സൈനീകർ ഉക്രയിൻ അതിർത്തികളിൽ വിന്ന്യസിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്
  • റഷ്യ ഉക്രയിനിലേക്ക് കടന്നാൽ നാറ്റോയെ ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ബ്രിട്ടൻറെ പദ്ധതി
Russia Ukraine issue|കാര്യങ്ങൾ കൈ വിട്ടോ? ഉക്രയിൻ വിടാൻ അമേരിക്കൻ പൗരന്‍മാരോട്‌  ബൈഡൻറെ മുന്നറിയിപ്പ്

മോസ്കോ: യുദ്ധം ആസന്നമായെന്ന് സംശയിക്കുന്ന തരത്തിൽ തന്നെയാണ് ഉക്രയിൻ-റഷ്യ വിഷയത്തിലെ അമേരിക്കയുടെ നിലപാട്.  നിലവിൽ അമേരിക്കൻ പൗരന്‍മാരോട്‌ ഉക്രയിനിൽ നിന്നും പുറപ്പെടാൻ പ്രസിഡൻറ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മൾ കോർക്കുന്നതെന്ന് എടുത്ത് പറഞ്ഞാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.

ഏത് പ്രതികൂല സാഹചര്യത്തിലും ഉക്രയിനിലേക്ക് അമേരിക്കൻ സേനയെ അയക്കില്ല എന്ന നിലപാടിലാണ് ബൈഡൻ. ശീതയുദ്ധകാലത്തെ അനുസ്മരിക്കുന്ന വിധം ലോക സാഹചര്യങ്ങൾ മാറി മറിയുമോ എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ ഏകദേശ കണക്ക് പ്രകാരം 130,000 റഷ്യൻ സൈനീകർ ഉക്രയിൻ അതിർത്തികളിൽ വിന്ന്യസിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

അതേസമയം റഷ്യ ഉക്രയിനിലേക്ക് കടന്നാൽ നാറ്റോയെ  ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ബ്രിട്ടൻറെ പദ്ധതി ഇതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാറ്റോ സഖ്യ രാജ്യങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. ബെലാറസുമായി ചേർന്ന് റഷ്യ ഉക്രയിൻ അതിർത്തിയിൽ നടത്തി വരുന്ന സൈനീകാഭ്യാസവും ആശങ്കയുണ്ടാക്കുന്നുണ്ട്.

അമേരിക്ക റഷ്യയെ ഭയക്കുന്നുണ്ടോ?

അങ്ങിനെയൊരു ചോദ്യത്തിൻറെ തന്നെ ആവശ്യമുണ്ടോ എന്ന് സംശയമുണ്ട്. ലോകത്തിൽ പ്രതിരോധ മേഖലയിൽ ഭീമമായ തുക ചിലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. അമേരിക്കയും ഇങ്ങനെ തന്നെയാണ്. 1,350,000 പേരാണ് റഷ്യൻ സേനയുടെ അംഗബലം. ഇതിൽ തന്നെ 25 ലക്ഷത്തോളം സേനാംഗങ്ങൾ റിസ്സർവ്വിലായിരിക്കും. ഇത്രയും തന്നെ പേരാണ് പാരാമിലിറ്ററിയിലുമുള്ളത്. 1,832,000 സൈനീകരാണ് അമേരിക്കക്കുള്ളത്. ഇതിൽ നാല് ലക്ഷത്തോളം പേർ മാത്രമെ റിസർവ്വിലുണ്ടാവു. എന്നാൽ പാരമിലിറ്ററി അമേരിക്കക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News